“അന്റെ സുന്ദരനിക്കി” തെലുങ്ക് ചിത്രത്തിൽ കിടിലൻ ഡാൻസുമായി നസ്രിയ..! വീഡിയോ സോങ്ങ് കാണാം..

മലയാളികളുടെ പ്രിയ താരമായ നടി നസ്രിയ ഫഹദ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അന്റെ സുന്ദരനിക്കി. ജൂണ് പത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് തെലുങ്കു യുവ താരം നാനിയാണ്. ഒരു റൊമാന്റിക് കോമഡി പാറ്റേണിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകുകയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ ഒരു പ്രോമോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് ഈ ഗാനം സോഷ്യൽ മീഡിയ കീഴടക്കിയത്. തന്തനാനന്ദ എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സരസ്വതി പുത്ര രാമ ജോഗയ്യ ശാസ്ത്രിയാണ് ഈ ഗാനം രചിച്ചത് . വിവേക് സാഗർ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവൻ, ശ്വേത മോഹൻ എന്നിവർ ചേർന്നാണ് .

ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ചിത്രത്തിന്റെ സംവിധായകൻ വിവേക് ആത്രേയയാണ് ഇതിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. നാനി, നസ്രിയ ഫഹദ് എന്നിവരോടൊപ്പം ഈ ചിത്രത്തിൽ നാദിയ മൊയ്തു, ഹർഷ വർദ്ധന, സുഹാസ്, രാഹുൽ രാമകൃഷ്ണ, നരേഷ്, തൻവി റാം, വിന്നി, ഹാരിക,ശ്രീകാന്ത് അയ്യങ്കാർ, രോഹിണി, എൻ അളഗൻ പെരുമാൾ, അരുണ ഭിക്ഷു, നോമിന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു .

നികേത് ബൊമ്മി റെഡ്ഢിയാണ് ചിത്രത്തിന്റെ ക്യാമറമാൻ. ലീല തോമസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നസ്രിയ എത്തുന്നത്. നാനി ആകട്ടേ കസ്തുരി പൂർണ്ണ വെങ്കട് ശേഷ സായി പാവന രാമ സുന്ദര പ്രസാദ് എന്ന കഥാപാത്രമായാണ് എത്തുന്നത്. രവി തേജ ഗിരിജാലയാണ് ചിത്രത്തിന്റെ എഡിറ്റർ.

Scroll to Top