ടോവിനോ തോമസ് നായകനായി എത്തുന്ന നീലവെളിച്ചം.. ശ്രദ്ധ നേടിയ ട്രൈലർ കാണാം..

Posted by

സംവിധായകൻ ആഷിഖ് അബു മലയാളത്തിലെ ശ്രദ്ധേയ നടൻ ടോവിനോ തോമസിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഇരുകൈയും നീട്ടി സ്വീകരിച്ച മായാനദി എന്ന ചിത്രവും നിരൂപക പ്രശംസ നേടിയ നാരദൻ എന്ന ചിത്രത്തിനും ശേഷം ടോവിനോ തോമസ് ആഷിക് അബു കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് നീലവെളിച്ചം . 1964 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ഹൊറർ ചിത്രമായ ഭാർഗവി നിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം . ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.



ഏപ്രിൽ 20ന് ആഗോളതലത്തിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മൂന്നു മിനിട്ട് ആയിരിക്കും ഉള്ള ഈ വീഡിയോ ഒ പി എം റെക്കോർഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 46 ലക്ഷത്തോളം കാഴ്ചക്കാരെയാണ് വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്. ചിത്രത്തിൽ ഭാർഗവി എന്ന കഥാപാത്രമായി വേഷമിടുന്നത് നടി റിമ കല്ലിങ്കൽ ആണ് . ടോവിനോ തോമസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ട്രെയിലർ രംഗങ്ങളിലും നിറഞ്ഞുനിൽക്കുന്നത് ടോവിനോ തോമസിന്റെ കഥാപാത്രം തന്നെയാണ്. താരത്തിന്റെ പ്രകടനം മികച്ച പ്രശംസയാണ് നേടുന്നത്.



ടോവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു , രാജഷ് മാധവൻ, ഉമ കെ.പി , പൂജാ മോഹൻരാജ്, ദേവകി ഭാഗി, അഭിരാം തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വൈക്കം മുഹമ്മദ് ബഷീറിൻറെ വിശ്വവിഖ്യാത കഥയെ ആസ്പദമാക്കിയാണ് ഭാർഗവീനിലയം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൻറെ നിർമ്മാതാക്കൾ സംവിധായകൻ ആഷിക് അബുവും സന്തോഷ് ടി കുരുവിളയുമാണ്. ഒപിഎം ഡ്രീം മിൽ എന്ന ബാനറിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരൻ ആണ് . ബിജിബാൽ , റെക്സ് വിജയൻ എന്നിവരാണ് നീലവെളിച്ചം എന്ന ഈ പുനരാവിഷ്കരണ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മധു, പ്രേം നസീർ, വിജയ നിർമല എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി 1964ൽ ഒരുക്കിയ ഭാർഗവി നിലയം എ വിൻസെന്റിന്റെ സംവിധാന മികവിലാണ് പുറത്തിറങ്ങിയത്. ചിത്രത്തിൻറെ പോസ്റ്ററും വീഡിയോ ഗാനവും എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു എങ്കിലും ട്രെയിലർ കൂടി പുറത്തിറങ്ങിയതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിച്ചിരിക്കുകയാണ്.

Categories