കാതൽ ചിത്രത്തിലെ മികച്ച തീയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച നീയാണെൻ ആകാശം വീഡിയോ ഗാനം കാണാം…

Posted by

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി – ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുത്തൻ ചിത്രമായിരുന്നു കാതൽ. നവംബർ 23 ന് റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെയാണ് നീയാണെൻ ആകാശം എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയത്. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ഗാനം. മമ്മൂട്ടി – ജ്യോതിക താര ജോടികളാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ജാക്വിലിൻ മാത്യു വരികൾ തയ്യാറാക്കിയ ഈ ഗാനം ആലപിച്ചത് ആനീ എമി ആണ്. മാത്യു പുളിക്കനാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.



ആദർശ് സുകുമാരൻ , പോൾ സ്കറിയ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. മുത്തുമണി, സുധി കോഴിക്കോട്, ജോജി ജോൺ , ചിന്നു ചാന്ദ്നി, അലക്സ് അലിസ്റ്റർ, കലാഭവൻ ഹനീഫ്, അനഘ മായ രവി , ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. സാലു കെ തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ്.



വിപ്ലവകരമായ ഒരു വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്തത്. തന്റെ ഭർത്താവ് സ്വവർഗാനുരാഗി ആണെന്ന് അവകാശപ്പെട്ട് കൊണ്ട് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിക്കുന്നതും , തുടർന്ന് അയാളുടെ പോരാട്ടവും എല്ലാമാണ് ഈ ചിത്രം കൈകാര്യം ചെയ്തത്. നിരൂപകരിൽ നിന്ന് മികച്ച പ്രതികരണം കരസ്ഥമാക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു.

Categories