തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം മാത്യു തോമസും നസ്ലെനും ഒന്നിക്കുന്ന നെയ്മർ..! ട്രൈലർ കാണാം..

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ രണ്ട് യുവ താരങ്ങളാണ് മാത്യു തോമസും നസ്ലെനും . ഈ കൂട്ടുകെട്ട് വീണ്ടും സ്ക്രീനിൽ എത്തുന്നത് മറ്റൊരു ചിത്രമാണ് നെയ്മർ . സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ നെയ്മറിന്റെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു നായയാണ് നെയ്മർ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. വളരെ രസകരമായ ഒരു കോമഡി ചിത്രമാണ് നെയ്മർ എന്ന സൂചനയാണ് ഇതിൻറെ ഒഫീഷ്യൽ ട്രെയിലർ നൽകുന്നത്.

രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള നെയ്മറിന്റെ ഈ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കി. വീഡിയോ ആരംഭിക്കുന്നത് തന്നെ നർമ്മരംഗങ്ങൾ കൊണ്ടാണ്. കേന്ദ്ര കഥാപാത്രങ്ങളായ മാത്യു തോമസ്, നസ്ലെൻ എന്നിവരെ കൂടാതെ ഷമ്മി തിലകൻ , ജോണി ആൻറണി , വിജയരാഘവൻ , മണിയൻപിള്ള രാജു , യോഗ് ജാപി, ബേബി ദേവനന്ദ, സജിൻ ഗോപു , ഋഷികാന്ത്, തുഷാര പിള്ളൈ, രശ്മി ബോബൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് .

സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ കഥ തയ്യാറാക്കിയിട്ടുള്ളതും അദ്ദേഹം തന്നെയാണ്. പത്മ ഉദയാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. നെയ്മറിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ് , പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് ഗോപി സുന്ദറും. ആദർശ് സുകുമാരൻ , പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്. ആൽബി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് നൗഫൽ അബ്ദുള്ള ആണ് . വിനായക് ശശികുമാർ വിഷ്ണു എടവൻ എന്നിവരാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുള്ളത്.

Scroll to Top