പോലീസ് വേഷത്തില് മാസ്സായി ഇന്ദ്രജിത്തും ഷാജോണും..! നൈറ്റ് ഡ്രൈവ് കിടിലൻ ട്രൈലർ കാണാം..

Posted by

മലയാളത്തിലെ ശ്രദ്ധേയമായ സംവിധായകരിൽ ഒരാളായ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് . മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ ഒന്നിപ്പിച്ചു കൊണ്ട് ഒരുക്കിയ പോക്കിരിരാജ ആയിരുന്നു വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യചിത്രം.

അതിന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത പുലിമുരുകൻ മലയാള സിനിമയിലെ വമ്പൻ ഹിറ്റ് ആയി മാറി. പുതുതായി ഒരുങ്ങുന്ന നൈറ്റ് ഡ്രൈവ് എന്ന ചിത്രം ഒരു ത്രില്ലർ സിനിമയാണ് . ചിത്രത്തിന്റെ ട്രയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു . ഈ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത് . സാറാസ് എന്ന ചിത്രമായിരുന്നു അന്ന ബെന്നിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം .

കുരുതി എന്ന ചിത്രമാണ് റോഷൻ മാത്യുവിന്റെ തായി പുറത്തിറങ്ങിയ അവസാന ചിത്രം . വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളാണ് സീനിയേഴ്സ്, മല്ലു സിങ്, വിശുദ്ധൻ, കസിൻസ്, സൗണ്ട് തോമ, മധുര രാജ എന്നിവ . അഭിലാഷ് പിള്ളയാണ് നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . അഭിലാഷ് പിള്ള തന്നെ രചിച്ച ചിത്രങ്ങളാണ് എം പദ്മകുമാർ ഒരുക്കുന്ന പത്താം വളവ്, തമിഴ് ചിത്രം കടാവർ എന്നിവ . പ്രിയ വേണു , നീതാ പിന്റോ എന്നിവരാണ് വൈശാഖ് അണിയിച്ചൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് .

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജി കുമാറും എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് സുനിൽ എസ് പിള്ളയുമാണ് ‘ . നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത് രഞ്ജിൻ രാജ് ആണ്. ഒരു രാത്രി നടക്കുന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

Categories