തെന്നിന്ത്യൻ സിനിമ ലോകത്തെ താരറാണി നയൻതാരയും മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിക്കുന്ന ‘നിഴല്‍’ എന്ന ചിത്രം ഈ വരുന്ന ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്തുകയാണ് ഇതിനു മുൻപ് ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ ആരാധകർക്കായി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആണ്. അദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം.
ഈ ചിത്രം ഒരു ത്രില്ലർ ഗണത്തിലാണ് ഉൾപെടുന്നത്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ദീപക്. ഡി. മേനോനാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ്. എസ്.കുറുപ്പാണ്. അരുൺ ലാൽ എസ്. പി ചിത്രത്തിന്റെ സംവിധായകനും കൂടെ ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ നായകനായ കുഞ്ചാക്കോ ബോബനെയും നായികയായ നയന്‍താരയെയും കൂടാതെ സൈജു കുറുപ്പ്, മാസ്റ്റര്‍ ഐസിന്‍ ഹാഷ്, വിനോദ് കോവൂര്‍, സാദിക്ക്, ഡോ.റോണി, ദിവ്യ പ്രഭ, അനീഷ് ഗോപാല്‍, സിയാദ് യദു എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവരുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകനായ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ്. ഈസ്റ്റർ കാലത്തെ പുത്തൻ റിലീസുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
Leave a Reply
You must be logged in to post a comment.