ഞാൻ സത്യനാഥൻ.. സത്യം പറയാൻ പേടിക്കണോ..! ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന വോയിസ് ഓഫ് സത്യനാഥൻ ടീസർ കാണാം..

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കിക്കൊണ്ട് പ്രശസ്ത സംവിധായകൻ റാഫി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വോയിസ് ഓഫ് സത്യനാഥന്റെ ഒഫീഷ്യൽ ടീസർ വീഡിയോ ശ്രദ്ധ നേടുകയാണ്. മാറ്റിനി മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് വെറും 31 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ദിലീപിന്റെ ഈ ടീസർ സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ സത്യനാഥൻ എന്ന ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കുന്ന നടൻ ദിലീപിനെ മാത്രമാണ് കാണാൻ സാധിക്കുന്നത്. താരത്തെ കൂടാതെ ജോജു ജോർജ് , അനുപം ഖേർ , അലൻസിയർ ലോപ്പസ്, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, ജോണി ആൻറണി, സിദ്ദിഖ്, ജാഫർ സാദിഖ്, രമേഷ് പിഷാരടി, ജനാർദ്ദനൻ , ബോബൻ സാമുവൽ , ബെന്നി പി നായരമ്പലം, ഫൈസൽ , ഉണ്ണിരാജ, വീണ നന്ദകുമാർ , അംബിക മോഹൻ, സ്മിനു സിജോ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നടി അനുശ്രീ അതിഥി താരമായും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, റിംഗ് മാസ്റ്റർ എന്നിങ്ങനെ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ദിലീപ് റാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്.

എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന വോയിസ് ഓഫ് സത്യനാഥൻ ബാദുഷ സിനിമാസിന്റേയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റേയും ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. സംവിധായകൻ റാഫി തന്നെയാണ് ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം നിർവഹിച്ചിട്ടുള്ളത്. ജിതിൻ സ്റ്റാനിസ്ലസ്, സ്വരൂപ് ഫിലിപ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ് . വോയ്സ് ഓഫ് സത്യനാഥനിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് അങ്കിത് മേനോൻ ആണ് .

Scroll to Top