രമേഷ് പിഷാരടി നായകനായി എത്തുന്ന ത്രില്ലർ ചിത്രം നോ വേ ഔട്ട്..ടീസർ കാണാം..!

ഹാസ്യ നടൻ , സംവിധായകൻ, അവതാരകൻ എന്നി മേഖലകളിൽ എല്ലാം തന്നെ ശോഭിച്ച താരമാണ് രമേഷ് പിഷാരടി . അദ്ദേഹത്തെ നായകനാക്കി കൊണ്ട് നിതിൻ ദേവീദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന നോ വേ ഔട്ട് പ്രേക്ഷക സദസ്സിൽ എത്താൻ ഒരുങ്ങുകയായി. നിതിൻ ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിത ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഈ വീഡിയോ റീലീസ് ചെയ്തിരിക്കുന്നത് രമേഷ് പിഷാരടി എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ്.

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ഈ ടീസർ . റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത് . രമേഷ് പിഷാരടിയെ കൂടാതെ ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസെഫ്, രവീണ എൻ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വർഗീസ് ഡേവിഡ് ആണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കെ ആർ മിഥുൻ ആണ്. കെ ആർ രാഹുൽ ആണ് ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത്. ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബിയാണ് .

ചിത്രത്തിന്റെ ആക്ഷൻ സംവിധാനം നിർവഹിച്ചത്‌ മാഫിയ ശശിയാണ്. കലാസംവിധാനം ഗിരീഷ് മേനോനും വസ്ത്രാലങ്കാരം സുജിത് മട്ടന്നൂരും നിർവഹിച്ചിരിക്കുന്നു. അമൽ ചന്ദ്രൻ ചമയം നിർവഹിച്ച ഈ ചിത്രത്തിന്റെ ഡാൻസ് കൊറിയോഗ്രഫർ ശാന്തി മാസ്റ്ററാണ്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ ആണ്. ഡിസൈൻസ് കറുപ്പ്, സ്റ്റിൽസ് ശ്രീനി മഞ്ചേരി, പി ആർ ഒ മഞ്ജു ഗോപിനാഥ് ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, എന്നിവരാണ്. ഇതിന്റെ ടീസറിൽ നിന്നും മലയാളത്തിൽ അധികം ചെയ്യാത്ത സർവൈവൽ ത്രില്ലർ മോഡലിൽ ആണ് ഈ ചിത്രം എത്തുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് ഹാസ്യ വേഷങ്ങളിൽ ശോഭിച്ചിട്ടുള്ള രമേഷ് പിഷാരടിയുടെ ഒരു സീരിയസ് കഥാപാത്രമായിരിക്കും.

Scroll to Top