നയൻതാരയുടെ ഗംഭീര അഭിനയവുമായി O2 സിനിമയുടെ ട്രൈലർ.. കാണാം.

Posted by

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് O2 . ജി എസ് ഗണേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അമ്മ വേഷത്തിലാണ് നയൻതാര എത്തുന്നത്. ജൂൺ 17 ന് ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തമിഴ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത് .

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു കിടിലൻ ട്രൈലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സാധരണ നിലയിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു മകനാണ് നയൻതാരയുടേത്. ഈ മകനേയും കൂട്ടി ബസിൽ യാത്ര ചെയ്യവേ ആ ബസ് മണ്ണിടിഞ്ഞ് അതിനടിയിൽ അകപ്പെടുകയും, അതിലുള്ള ഓരോരുത്തരും ശ്വസിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന രംഗങ്ങളാണ് ട്രൈലറിൽ കാണിച്ചിരിക്കുന്നത്. “ഏതൊരു അമ്മയും തന്റെ കുഞ്ഞ് അപകടത്തിലാണെന്ന് കണ്ടാൽ , വെറുതെ നോക്കി ഇരിക്കില്ല ” എന്ന ഡയലോഗിന് ശേഷം , ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള തന്റെ മകനെ രക്ഷിക്കാൻ അമ്മയായ നയൻതാര ശ്രമിക്കുന്ന രംഗങ്ങളോടെയാണ് ഈ ട്രൈലർ അവസാനിക്കുന്നത്.

റിത്വിക് ആണ് ചിത്രത്തിൽ നയൻതാരയുടെ മകനായി അഭിനയിക്കുന്നത്. ജാഫർ ഇടുക്കി ,ലെന എന്നീ മലയാളി താരങ്ങളേയും ഈ ട്രൈലർ രംഗങ്ങളിൽ കാണാൻ സാധിക്കും. ഡ്രീം വാരിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ചത് വിശാൽ ചന്ദ്രശേഖർ ആണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സെൽവ ആർ.കെ ആണ്.

Categories