Categories: Movie Updates

പ്രേക്ഷക ഹൃദയം കീഴടക്കി ഹൃദയത്തിലെ ഒണക്ക മുന്തിരി.. ഗാനം..

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് ഹൃദയം. മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ താരപുത്രൻ പ്രണവ് മോഹൻലാൽ ആണ് പ്രധാന വേഷം ചെയ്യുന്നത് . പ്രേക്ഷകർക്ക് ഒട്ടേറെ പ്രതീക്ഷ സമ്മാനിച്ച് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ദർശന സോങ് ടീസർ, പിന്നീട് വന്ന ദർശന എന്ന ഗാനം എന്നിവ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചവയായിരുന്നു .

അതിനു ശേഷമായിരുന്നു ചിത്രത്തിന്റെ രണ്ടു ടീസറുകളും അരികെ നിന്ന എന്ന ഒരു ഗാനവും പുറത്തുവിട്ടത് . പ്രതീക്ഷ തെറ്റിക്കാതെ അതും ആരാധകർ ഏറ്റെടുത്ത് വമ്പൻ ഹിറ്റാക്കി മാറ്റി . ചിത്രത്തിലേ ആദ്യമായി റിലീസ് ചെയ്ത ദർശന എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് ഹിഷാം അബ്ദുൽ വഹാബും ദർശനയും ഒന്നിച്ചാണ് . ജോബ് കുര്യൻ ആണ് രണ്ടാമതായി റിലീസ് ചെയ്ത അരികെ നിന്ന എന്ന ഗാനം ആലപിച്ചത് . ഇപ്പോഴിതാ ഈ ചിത്രത്തിലെ മൂന്നാമത്തെ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്.

വിനീത് ശ്രീനിവാസൻ ആണ് ഒണക്ക മുന്തിരി എന്ന വരികളോടെ തുടങ്ങുന്ന ഈ ചിത്രത്തിലെ മൂന്നാമത്തെ ഗാനം രചിച്ചിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ ദിവ്യയാണ്. ചിത്രത്തിലേതായി പുറത്തു വന്ന ആദ്യ രണ്ട് ഗാനങ്ങളും രചിച്ചത് അരുൺ ആലാട്ട് ആയിരുന്നു . പ്രണവ്- ദർശന താര ജോഡികളെ ആണ് ആദ്യ ഗാനമായി പുറത്തിറങ്ങിയ ദർശനാ … വീഡിയോ സോങ്ങിൽ കണ്ടത്. രണ്ടാം ഗാനത്തിന്റെ ലെറിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതും പ്രണവ് തന്നെയായിരുന്നു .

എന്നാൽ ചിത്രത്തിലെ രണ്ടാമത്തെ നായിക കല്യാണി പ്രിയദർശനെ കൂടി കാണിച്ചു കൊണ്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ഗാനത്തിലെ ദൃശ്യങ്ങൾ . പന്ത്രണ്ടിന് മുകളിൽ ഗാനങ്ങൾ നിറഞ്ഞിരിക്കുന്ന ഈ ചിത്രത്തിന് ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് . വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രം മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ അടുത്ത മാസം ആഗോള റിലീസിനായി എത്തും .

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago