തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു തെക്കൻ തല്ല് കേസ്..! മനോഹര വീഡിയോ സോങ് കാണാം..!

ഇപ്പോൾ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞോടുകയാണ് നവാഗതനായ ശ്രീജിത്ത് എൻ ഒരുക്കിയ പുത്തൻ ചിത്രം ഒരു തെക്കൻ തല്ല് കേസ്. ബിജു മേനോനെ കേന്ദ്ര കാപാത്രമാക്കി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ജി ആർ ഇന്ദുഗോപന്‍റെ രചനയായ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് രാജേഷ് പിന്നാടൻ ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒന്നും പോലെ സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രം.

ആക്ഷനും കോമഡിയും പ്രണയവും ഒരുപോലെ കോർത്തൊരുക്കിയാണ് ശ്രീജിത്ത് ഈ ചിത്രം തയ്യാറാക്കിയത്. ഈ ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത് തെക്കൻ സ്ലാങ്ങിലുള്ള ചിത്രത്തിലെ കോമഡി രംഗങ്ങളും ബിജു മേനോന്റെ കാഴ്ച വയ്ക്കുന്ന അത്യുഗ്രൻ ആക്ഷൻ സീനുകളും അതിമനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന പ്രണയ രംഗങ്ങളും കൂടാതെ ഓരോ അഭിനേതാക്കളുടേയും എടുത്ത പറയേണ്ട അഭിനയ മികവും ആണ്. ഈ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി ഇപ്പോഴിതാ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് പാതിരയിൽ എന്ന ഗാനത്തിന്റെ വീഡിയോയാണ് . ഈ ഗാനരംഗത്ത് നിറഞ്ഞു നിൽക്കുന്നത് ബിജു മേനോൻ- പദ്മപ്രിയ താര ജോടികളുടെ പ്രണയ രംഗങ്ങൾ ആണ് .

ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലി ആണ്. ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ശ്രീദേവി തെക്കേടത്ത് ആണ് ആലപിച്ചത്. ന്യൂ സൂര്യ ഫിലിംസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ഒരു തെക്കൻ തല്ല് കേസിന്റെ നിർമ്മാതാക്കൾ സുനിൽ എ കെ , മുകേഷ് ആർ. മേത്ത , സി.വി. സാരഥി എന്നിവരാണ്. ബിജു മേനോൻ, പദ്മപ്രിയ എന്നിവരെ കൂടാതെ റോഷൻ മാത്യു, നിമിഷ സജയൻ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ ഈ ചിത്രത്തിൽ പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, അശ്വത് ലാൽ, അഖിൽ കവലയൂർ, അസീസ് നെടുമങ്ങാട്, റിജു ശിവദാസ്, അരുൺ പാവുമ്പ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും സഹ കഥാപാത്രങ്ങളായി എത്തുന്നു.

ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ ആണ്. മനോജ് കണ്ണോത് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന് . പത്മപ്രിയ മലയാളത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒരു തെക്കൻ തല്ല് കേസ്. 2006 ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം വടക്കും നാഥനിൽ ആണ് പത്മ പ്രിയയും ബിജു മേനോനും ഒന്നിച്ച് വേഷമിട്ടത് . അതിന് ശേഷം ഒരു തെക്കൻ തല്ല് കേസിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

Scroll to Top