തിരിച്ച് വരവിനോരുങ്ങി പ്രിയ താരം നവ്യ നായർ..! ശ്രദ്ധ നേടി താരത്തിൻ്റെ “ഒരുത്തി” ട്രൈലർ കാണാം..

മലയാള സിനിമയിൽ പഴയ കാല നായികമാരുടെ തിരിച്ചു വരവിന്റെ കാലമാണ് ഇപ്പോൾ എന്ന് പറയാം. വിവാഹത്തോടെ സിനിമ ജീവിതത്തോട് വിട പറഞ്ഞ പല നടിമാരും ഇപ്പോൾ ഗംഭീര തിരിച്ചു വരവ് നടത്തി കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് നടി നവ്യാനായർ .

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ” ഒരുത്തീ ” എന്ന ചിത്രത്തിലൂടെയാണ് നവ്യ തന്റെ ഗംഭീര തിരിച്ചു വരവ് നടത്തുന്നത്. ഒരു ത്രില്ലർ ചിത്രമായ ഒരുത്തിയുടെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറഞ്ഞു വിട്ടിരിക്കുകയാണ് .

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളുമായാണ് ട്രൈലർ പുറത്തു വന്നിട്ടുള്ളത് . ട്രൈലർ രംഗങ്ങളിൽ നവ്യയും നടൻ വിനായകനുമാണ് നിറഞ്ഞു നിൽക്കുന്നത്. പോലീസ് വേഷത്തിലാണ് വിനായകൻ ചിത്രത്തിൽ എത്തുന്നത്. ഇന്നലെ റിലീസ് ചെയ്ത ഈ ട്രൈലർ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.


ത്രില്ലർ പറ്റേണിലുളള ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് എസ്. സുരേഷ് ബാബു ആണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദും എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ലിജോ പോളും ആണ്.

Scroll to Top