പേടിക്കാനൊന്നുമ്മില്ല മൃഗങ്ങൾ അല്ലേ.. മനുഷ്യനൊന്നും അല്ലാലോ..! ശ്രദ്ധ നേടി പാൽത്തു ജാൻവർ ട്രൈലർ..!

മലയാള സിനിമയിലെ ശ്രദ്ധേയ നടനും, കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകനുമായ ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാൽത്തു ജാൻവർ. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ആണ് പുറത്തിറങ്ങുന്നത്. നവാഗതനായ സംഗീത് പി രാജനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രം ഈ വരുന്ന സെപ്റ്റംബർ രണ്ടിന് പുറത്തിറങ്ങും. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ഗാനങ്ങൾ, പ്രോമോ സോങ് വീഡിയോ എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രൈലറും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ബേസിൽ ജോസഫ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന് തെരുവക്കുന്ന് എന്ന പഞ്ചായത്തിൽ എത്തുന്ന പ്രസൂൺ എന്ന് പേരുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായാണ് .

പ്രേക്ഷകർക്ക് ആദ്യാവസാനം വരെ നിർത്താതെ ചിരിപ്പിക്കുന്ന ആകാംഷ നിറഞ്ഞ ഒരു ഫീൽ ഗുഡ് ഫാമിലി കോമഡി എന്റർടൈനറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് . ട്രൈലെർ രംഗങ്ങൾ കാണുമ്പോൾ വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രത്തിൽ സ്ഥാനമുണ്ടെന്ന് തുറന്നു കാണിക്കുന്നു. വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ . സ്റ്റാർസ് ഹോളിഡേ ഫിലിംസാണ്‌ ഈ ചിത്രം വിദേശത്ത് വിതരണം ചെയ്യുന്നത് . സ്റ്റാർസ് ഹോളിഡേ ഫിലിംസ് ഈ ചിത്രം വിദേശത്തു റിലീസ് ചെയ്യുന്നത് പ്ലേ ഫിലിംസുമായി ചേർന്നാണ് .

ബേസിൽ ജോസഫിനെ കൂടാതെ ജോണി ആന്റണി, ഷമ്മി തിലകൻ, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, ജോജി ജോണ്‍ എന്നിവരും, മോളിക്കുട്ടി എന്ന പശുവും ഈ ചിത്രത്തിന്റെ ഭാഗമായുന്നുണ്ട്. ജസ്റ്റിൻ വർഗീസ് ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് . എഡിറ്റർ – കിരൺ ദാസ് , മായാഗ്രാഹകൻ – റെനടിവെ .

Scroll to Top