ഫഹദ് ഫാസിൽ നായകനായി എത്തുന്ന പാച്ചുവും അത്ഭുതവിളക്കും.. ശ്രദ്ധ നേടിയ ടീസർ കാണാം..

Posted by

മലയാളത്തിന്റെ ശ്രദ്ധേയ താരം നടൻ ഫഹദ് ഫാസിലിനെ നായകനാക്കിക്കൊണ്ട് അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും . ഏപ്രിൽ 28 മുതൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയിട്ടുള്ളത്.

ഫഹദ് ഫാസിൽ എന്ന താരത്തിന്റെ മറ്റൊരു അത്യുജ്വല പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക എന്ന കാര്യം ഇതിൻറെ ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. മുംബൈയിൽ താമസമാക്കിയ ഒരു മിഡിൽ ക്ലാസ് യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയിലെ സംഭവവികാസങ്ങളാണ് ഈ ചിത്രം പറയുന്നത്. ഒരു കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഈ ടീസർ നൽകുന്നത്. വീഡിയോയ്ക്ക് താഴെ ഫഹദ് ഫാസിൽ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ഓരോ ചിത്രം കഴിയുംതോറും താരത്തിന്റെ അഭിനയമികവ് കൂടിക്കൂടി വരികയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത് .

ഫഹദ് ഫാസിലിന്നോടൊപ്പം വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെൻറ് , വിനീത്, ഇന്ദ്രൻസ് , അൽത്താഫ് സലീം, മോഹൻ അഗാഷേ , പിയുഷ് കുമാർ, അഭിരാം, രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി താരങ്ങൾ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ഫുൾ മൂൺ സിനിമ ബാനറിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ അഖിൽ തന്നെയാണ് ചിത്രത്തിൻ്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചത്. രാജ് ശേഖർ , മനൂ മഞ്ജിത് എന്നിവർ വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്.

Categories