ആരാധകരെ ആകാംഷയിലാകി പട.. ട്രൈലർ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് നവാഗതനായ കമൽ കെ എം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ്. നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസറും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് അയ്യൻ‌കാളി പട എന്ന പേരിൽ ആദിവാസികൾക്ക് വേണ്ടി പട പൊരുതുന്ന ഒരു നാലംഗ സംഘത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, പ്രകാശ് രാജ്, കനി കുസൃതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ട്രൈലറിൽ നിന്നും ഈ ചിത്രം ഒരു സോഷ്യൽ ത്രില്ലർ ആയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മുകേഷ് ആർ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നത് . ചിത്രം ഒരുങ്ങുന്നത് ഇ ഫോർ എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആണ്.

മാർച്ച് പത്തിന് ആണ് പട പ്രദർശനത്തിന് എത്തുന്നത്. പ്രധാന കഥാപാത്രങ്ങളെ കൂടാതെ സലിം കുമാർ, ജഗദീഷ്, ടി ജി രവി, അർജുൻ രാധാകൃഷ്ണൻ, ഉണ്ണിമായ, സാവിത്രി ശ്രീധരൻ, വി കെ ശ്രീരാമൻ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, സജിത മഠത്തിൽ, ബിറ്റോ ഡേവിസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. വിഷ്ണു വിജയനാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷാൻ മുഹമ്മദും ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് സമീർ താഹിറും ആണ്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യറാക്കിയത് സംവിധായകൻ കമൽ കെ എം തന്നെയാണ് .

Scroll to Top