ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ പ്രണയ നിമിഷങ്ങളുമായി പദ്മിനി..! വീഡിയോ സോങ്ങ് കാണാം..

Posted by

സംവിധായകൻ സെന്ന ഹെഗ്ഡെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. ദിവസങ്ങൾ മുൻപ് പുറത്തിറങ്ങിയ പദ്മിനിയുടെ ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ഇതിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. പദ്മിനിയേ എന്ന വീഡിയോ ഗാനമാണ് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും മുൻപാകെ എത്തിയത്.

കുഞ്ചാക്കോ ബോബനും നടി മഡോണ സെബാസ്റ്റ്യനും ആണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇരു കഥാപാത്രങ്ങൾക്കും ഇടയിലെ പ്രണയ നിമിഷങ്ങളാണ് ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. ജേക്സ് ബിജോയ് അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിട്ടുള്ളത് ടിറ്റോ പി തങ്കച്ചൻ ആണ് . സച്ചിൻ വാര്യർ ആണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങി ഈ ഗാനം രംഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാനരംഗത്തിലെ ചാക്കോച്ചന്റെ പ്രകടനം തന്നെയാണ് പ്രത്യേക പ്രശംസ നേടുന്നത്. ചോക്ലേറ്റ് ഹീറോ ലുക്കിൽ സ്ക്രീനിൽ ഒരിക്കൽ കൂടി ചാക്കോച്ചനെ കാണാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.

ഒരു കോളേജ് അധ്യാപകനായാണ് പദ്മിനിയിൽ നടൻ കുഞ്ചാക്കോ ബോബൻ എത്തുന്നത് . റൊമാൻസിനും കോമിഡിയ്ക്കും ഒപ്പം ആക്ഷനും പ്രാധാന്യം നൽകിയാണ ചിത്രം ഒരുക്കുന്നത് . ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മഡോണ എന്നിവരെ കൂടാതെ അപർണ ബാലമുരളി , വിൻസി അലോഷ്യസ് , മാളവിക മേനോൻ , സജിൻ ചെറുകയിൽ , ഗണപതി, അൽത്താഫ് സലീം, ആനന്ദ് മന്മഥൻ, ഗോകുലൻ , സീമ ജി നായർ , ജെയിംസ് എലിയ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് പ്രശോഭ് കൃഷ്ണ, അഭിലാഷ് ജോർജ് , സുവിൻ കെ വർക്കി എന്നിവരാണ് .

Categories