വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച കുഷിയിലെ മനോഹര ഗാനം..!
സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരിക്കുന്ന തെലുങ്ക് ചിത്രമാണ് കുഷി . ഈ റൊമാൻറിക് കോമഡി ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് വിജയ് ദേവരകൊണ്ടയും സാമന്തയും ആണ്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത സംഗീത സംവിധായകൻ ഹെഷാം അബ്ദുൽ വഹാബ് ആണ് ഈ തെലുങ്ക് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങുകയും മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ കുഷിയിലെ ടൈറ്റിൽ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.
സരിഗമ തെലുങ്ക് യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റിൽ സോങിൻറെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ വിജയ് ദേവരകൊണ്ടയും സാമന്തയും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മൂന്നേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ഈ ലെറിക്കൽ വീഡിയോ ഗാനം 78 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടി കഴിഞ്ഞു. ശിവ നിർവാണ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നതും ഹിഷാം അബ്ദുൽ വഹാബ് തന്നെയാണ്. ബ്രിന്ദാ മാസ്റ്റർ ആണ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫർ .
ശിവ നിർവാണ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാം , സച്ചിൻ വേദേക്കർ , മുരളി ശർമ്മ, വെണ്ണല കിഷോർ , ലക്ഷ്മി, രോഹിണി , അലി , രാഹുൽ രാമകൃഷ്ണ , ശ്രീകാന്ത് അയ്യങ്കാർ , ശരണ്യ പ്രദീപ് എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് അണിയിച്ചൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നവീൻ യേർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ്. മുരളി ജി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് പ്രാവിൻ പുടി ആണ്. ഈ തെലുങ്ക് ചിത്രം തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത് ഇറക്കും.
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച കുഷിയിലെ മനോഹര ഗാനം..! Read More »