സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി രവി തേജ ചിത്രം ടൈഗർ നാഗേശ്വര റാവു.. വീഡിയോ സോങ്ങ് കാണാം..

വരാനിരിക്കുന്ന തെലുങ്ക് ഭാഷ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു . ഒക്ടോബർ 20നാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ചിത്രത്തിൻറെ മലയാളം ലിറിക്കൽ വീഡിയോയും പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. എന്നെ നിനക്കായി ഞാൻ എന്ന വരികളോടെ തുടങ്ങുന്ന ലെറിക്കൽ ഗാന വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

രവി തേജയും ഗായത്രി ഭരദ്വജുമാണ് ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത്. ദീപ രാമകൃഷ്ണൻ വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജീവി പ്രകാശ് കുമാറാണ് . സിന്ധൂരി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ മലയാള ഗാനരംഗത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തെലുങ്കിനു പുറമേ കന്നട ഹിന്ദി തമിഴ് മലയാളം ഭാഷകളിലേക്ക് ഈ ചിത്രം ഡബ്ബ് ചെയ്തു റിലീസ് ചെയ്യും.

വംശി കൃഷ്ണ അകെല്ല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനുപം ഖേർ , നൂപുർ സനോൻ , രേണു ദേശായി, ജിഷു സെൻഗുപ്ത, മുരളി ശർമ്മ, ഹരീഷ് പേരടി, സുദേവ് നായർ , അനുക്രീതി വാസ് , നാസർ, ആടുകളം നരേൻ , പ്രദീപ് റാവത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രീകാന്ത് ആണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്. അഭിഷേക് അഗർവാൾ ആർട്സ് പ്രൊഡക്ഷൻ കമ്പനി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് അഭിഷേക് അഗർവാൾ ആണ് . ആർ മാധി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കോത്തഗിരി വെങ്കിടേശ്വര റാവു ആണ് .

Scroll to Top