ഗ്ലാമറസ് ലുക്കിൽ കിടിലൻ നൃത്ത ചുവടുകളുമായി നടി തമന്ന… തമന്നയും ദിലീപും ഒന്നിക്കുന്ന ബാന്ദ്രയിലെ വീഡിയോ സോങ്ങ് കാണാം..

Posted by

നവംബർ 10ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന അരുൺ ഗോപി ചിത്രമാണ് ബാന്ദ്ര. ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ നായിക നടി തമന്ന ഭാട്ടിയ ആണ്. തെന്നിന്ത്യൻ താരറാണി തമന്ന ആദ്യമായി മലയാളത്തിൽ വേഷമിടുകയാണ്. ഇപ്പോഴിതാ ബാന്ദ്രയിലെ പുത്തൻ വീഡിയോ ഗാനം പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ്. രക്ക രക്ക എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. തമന്നയും ദിലീപും ഒന്നിച്ച് തകർത്താടിയ ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് തമന്നയുടെ ഗ്ലാമറസ് നൃത്ത ചുവടുകളാണ്. സാം സി എസ് അണിയിച്ച് ഒരുക്കിയ ഈ ഗാനത്തിന്റെ വരികൾ തയ്യാറാക്കിയത് വിനായക് ശശികുമാറാണ്. ശങ്കർ മഹാദേവൻ , നക്ഷത്ര സന്തോഷ് എന്നിവർ ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചത്.

ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ദിലീപ്, തമന്ന എന്നിവരെ കൂടാതെ ഡിനോ മോറിയ , ലെന, മംമ്ത മോഹൻദാസ് , കലാഭവൻ ഷാജോൺ , ആർ ശരത് കുമാർ , രാജ്‌ വീർ അങ്കുർ സിങ്, ദരാസിംഗ് ഖുറാന, അമിത് തിവാരി, ഈശ്വരി റാവു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഉദയ് കൃഷ്ണ ആണ് ചിത്രത്തിന്റെ രചയിതാവ്. അജിത് വിനായക ഫിലിംസ് വിതരണം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് വിനായക അജിത്ത് ആണ്. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിവേക് ഹർഷൻ ആണ്. പ്രസന്ന മാസ്റ്റർ, ദിനേഷ് മാസ്റ്റർ എന്നിവരാണ് കൊറിയോഗ്രഫേഴ്സ് . ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് അൻപറിവ് ആണ്.

Categories