വിക്രം പ്രഭുവിനൊപ്പം  അനന്തിക തകർത്താടിയ റെയ്ഡ്.. ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

Posted by

കാർത്തി സംവിധാനം ചെയ്യുന്ന ഒരു ആക്ഷൻ എന്റർടൈമെന്റ് ചിത്രമാണ് റെയ്ഡ്. കന്നഡ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ടഗരുവിന്റെ റീമേക്കാണ് ഈ ചിത്രം എന്ന് പറയപ്പെടുന്നു. ദീപാവലിയോട് അനുബന്ധിച്ച് തിയറ്ററിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ടീസർ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവയ്ക്ക് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ ഗാനം കൂടി പുറത്ത് വിട്ടിരിക്കുകയാണ്.

വിക്രം പ്രഭുവിനൊപ്പം ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് അനന്തിക ആണ് . അയ്യോ ഹയോ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ ഇതിൻറെ മേക്കിങ് രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. വിക്രം പ്രഭുവിന്റെ സ്റ്റൈലിഷ് ലുക്കിനോടൊപ്പം അനന്തിക കിടിലൻ പ്രകടനവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. സാം സി എസ് അണിയിച്ചൊരുക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് റാനിന റെഡ്ഡി ആണ്. മോഹൻ രാജൻ ആണ് ഗാനത്തിന്റെ രചയിതാവ്.

ഈ ചിത്രത്തിൽ വിക്രം പ്രഭുവിന്റെ നായികയായി വേഷമിടുന്നത് നടി ശ്രീദിവ്യ ആണ് . കൂടാതെ റിഷി റിത്വിക് , സൗന്ദരരാജ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിക്രം പ്രഭു ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.  കതിരവൻ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ മണിമാരൻ ആണ്. കല്യാൺ ആണ് കൊറിയോഗ്രാഫർ . ആക്ഷൻ ഡയറക്ടർ – കെ ഗണേഷ്, കലാസംവിധാനം – വീരമണി ഗണേശൻ എന്നിവരാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.

Categories