ഷൈൻ ടോം ചാക്കോയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന മഹാറാണി.. പ്രേക്ഷക ശ്രദ്ധ നേടിയ ടീസർ കാണാം..

Posted by

ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് മഹാറാണി. മലയാളത്തിൻറെ യുവതാര നിരയിലെ ശ്രദ്ധേയരായ ഷൈൻ ടോം ചാക്കോയും റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രോഡുകളായ ഇവരുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ കഥ മുന്നേറുന്നത് എന്ന കാര്യം ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. നർമ്മരംഗങ്ങൾ നിറഞ്ഞ ഒരു മികച്ച ഫാമിലി എന്റർടൈനറാണ് മഹാറാണി എന്ന സൂചനയാണ് വീഡിയോ നൽകുന്നത്.

ഷൈൻ ടോം ചാക്കോ , റോഷൻ മാത്യു എന്നിവരെ കൂടാതെ നിഷ സാരംഗ്, ജോണി ആൻറണി, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ , ബാലു വർഗീസ്, കൈലാഷ്, ഗോകുലൻ , അശ്വത് ലാൽ , സുജിത് ബാലൻ, രഘുനാഥ് പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ . ഒരു മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ ടീസർ വീഡിയോ റീച്ച് മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവംബറിലാണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

രതീഷ് രവിയാണ് മഹാറാണിയുടെ കഥ തയ്യാറാക്കിയിട്ടുള്ളത്. സുജിത്ത് ബാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത് , എൻ എം ബാദുഷ ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്. ഗോപി സുന്ദർ, ഗോവിന്ദ് വസന്ത എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധായകർ . ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അൻവർ അലിയും രാജീവ് ആലുങ്കലും ചേർന്നാണ്. ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലോകനാഥനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയും ആണ് .

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്ത്, ടീസർ കട്ട്സ് – ജിത്ത് എച്ച് ജോഷി, ആർട്ട് ഡയറക്ടർ – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമൻ വള്ളിക്കുന്ന്, കോസ്റ്റും ഡിസൈനർ – സമീറ സനീഷ്, മേക്കപ്പ് ആർട്ടിസ്റ്റ് – ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ , മനോജ് പന്തയിൽ, ആക്ഷൻ കൊറിയോഗ്രാഫേഴ്സ് – മാഫിയ ശശി, കൊറിയോഗ്രാഫേഴ്സ് – ദിനേശ് മാസ്റ്റർ, പി ആർ ഓ – ആതിര ദിൽജിത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Categories