പാപ്പച്ചൻചേട്ടനെ നോക്കി ഇരിക്കാണെങ്കിൽ ഇവിടെ ഇരിപ്പേ ഉണ്ടാകൂ… പാപ്പച്ചൻ ഒളിവിലാണ് ടീസർ കാണാം..

നവാഗതനായ സിന്റോ സണ്ണി അണിയിച്ച് ഒരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോ ഗാനവും എല്ലാം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനെ പിന്നാലെയായി ഇപ്പോൾ ഇതാ പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻറെ ടീസർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. മനോരമ മ്യൂസിക് സോങ്സ് യൂട്യൂബ് ചാനലിലൂടെയാണ് വെറും 48 സെക്കൻഡുകൾ മാത്രമുള്ള ടീസർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ടീസർ വീഡിയോ നേടിക്കൊണ്ടിരിക്കുന്നത്.

കുടുംബ പ്രേക്ഷകർക്ക് ഇരുകൈയും നേടി സ്വീകരിക്കാവുന്ന മനോഹരമായ ചിത്രം എന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. അത്രമാത്രം പ്രേക്ഷക പ്രതീക്ഷ ഉയർത്തുന്ന ഒരു ടീസർ വീഡിയോ തന്നെയാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. സൈജു കുറുപ്പ് ആണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ പാപ്പച്ചനായി വേഷമിടുന്നത്. താരത്തെ കൂടാതെ നടി ശ്രിദ്ധ, വിജയരാഘവൻ , അജു വർഗീസ്, ജഗദീഷ് , സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുത്ത ദർശന, പ്രശാന്ത് അലക്സാണ്ടർ , കോട്ടയം നസീർ എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകൻ സിന്റോ സണ്ണി തന്നെയാണ് ഈ ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് തോമസ് തിരുവല്ല ആണ് . ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രതിൻ രാധാകൃഷ്ണൻ ആണ് . ഔസേപ്പച്ചനാണ് ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും സംഗീതസംവിധാനവും നിർവഹിക്കുന്നത്. സംവിധായകൻ സിന്റോയും വികെ ഹരിനാരായണനുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുള്ളത്.

ആർട്ട് ഡയറക്ടർ –  വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈനർ – സുജിത്ത് മട്ടന്നൂർ, മേക്കപ്പ് – മനോജ് കിരൺ രാജ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , കൊറിയോഗ്രാഫി – ശാന്തി, ചീഫ് അസോസിയേറ്റ് – ബോബി സത്യശീലൻ , സ്റ്റിൽസ് – അജീഷ് സുഗന്ധൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

പാപ്പച്ചൻചേട്ടനെ നോക്കി ഇരിക്കാണെങ്കിൽ ഇവിടെ ഇരിപ്പേ ഉണ്ടാകൂ… പാപ്പച്ചൻ ഒളിവിലാണ് ടീസർ കാണാം.. Read More »

മലയാള സിനിമ ഇതിഹാസയുടെ കോപ്പി അടിയുമായി തമിഴ് ചിത്രം പാർട്നർ..! ട്രൈലർ കാണാം..

മനോജ് ദാമോധരൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ തമിഴ് ചിത്രമാണ് പാർട്നർ . ആദി പിനിസെട്ടി, ഹൻസിക മേത്വാനി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വളരെ രസകരമായ നർമ്മ രംഗങ്ങളോടെയാണ് മനോജ് ഈ സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കിയിട്ടുള്ളത്. മോഷ്ടാക്കളായ രണ്ട് സുഹൃത്തുക്കൾ ഒരു സയന്റിസ്റ്റിന്റെ അരികിലേക്ക് എത്തുന്നത് അവിടെ മോഷണ ശ്രമത്തിനിടയിൽ നടക്കുന്ന പ്രശ്നത്തിനിടെ സുഹൃത്തുക്കളിൽ ഒരാൾക്ക് ഒരു ഇഞ്ചക്ഷൻ ലഭിക്കുന്നു. പിന്നീട് ഒരു സുപ്രഭാതത്തിൽ അയാൾ സുന്ദരിയായ ഒരു പെണ്ണായി മാറുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് ഈ ചിത്രം പറയുന്നത് .

ആദി പിനിസെട്ടി, ഹൻസിക മേത്വാനി എന്നിവരെ കൂടാതെ യോഗി ബാബു, പാലക് ലാൽവാനി, പാണ്ഡ്യരാജൻ, റോബോ ശങ്കർ, ജോൺ വിജയ് , രവി മരിയ, ടൈഗർ തങ്കദുരൈ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള പാർട്ട്നറിന്റെ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് നേടിയത്. നിരവധി പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ചിത്രത്തിലെ നർമ്മരംഗത്തെയും ഒപ്പം ആശയത്തെയും പ്രേക്ഷകർ പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നത്.

സംവിധായകൻ മനോജ് ദാമോദരൻ തന്നെയാണ് ഈ ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. സന്തോഷ് ദയാനിധിയാണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ഷബീർ അഹമ്മദ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രദീപ് ഈ രാഘവ് ആണ് . വി ശശികുമാറാണ് ചിത്രത്തിൻറെ ഡയറക്ടർ. ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ബില്ല ജഗൻ ആണ്. റോയൽ ഫോർച്യൂട്ട് ക്രിയേഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

മലയാള സിനിമ ഇതിഹാസയുടെ കോപ്പി അടിയുമായി തമിഴ് ചിത്രം പാർട്നർ..! ട്രൈലർ കാണാം.. Read More »

ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ പ്രണയ നിമിഷങ്ങളുമായി പദ്മിനി..! വീഡിയോ സോങ്ങ് കാണാം..

സംവിധായകൻ സെന്ന ഹെഗ്ഡെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. ദിവസങ്ങൾ മുൻപ് പുറത്തിറങ്ങിയ പദ്മിനിയുടെ ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ഇതിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. പദ്മിനിയേ എന്ന വീഡിയോ ഗാനമാണ് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും മുൻപാകെ എത്തിയത്.

കുഞ്ചാക്കോ ബോബനും നടി മഡോണ സെബാസ്റ്റ്യനും ആണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇരു കഥാപാത്രങ്ങൾക്കും ഇടയിലെ പ്രണയ നിമിഷങ്ങളാണ് ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. ജേക്സ് ബിജോയ് അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിട്ടുള്ളത് ടിറ്റോ പി തങ്കച്ചൻ ആണ് . സച്ചിൻ വാര്യർ ആണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങി ഈ ഗാനം രംഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാനരംഗത്തിലെ ചാക്കോച്ചന്റെ പ്രകടനം തന്നെയാണ് പ്രത്യേക പ്രശംസ നേടുന്നത്. ചോക്ലേറ്റ് ഹീറോ ലുക്കിൽ സ്ക്രീനിൽ ഒരിക്കൽ കൂടി ചാക്കോച്ചനെ കാണാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.

ഒരു കോളേജ് അധ്യാപകനായാണ് പദ്മിനിയിൽ നടൻ കുഞ്ചാക്കോ ബോബൻ എത്തുന്നത് . റൊമാൻസിനും കോമിഡിയ്ക്കും ഒപ്പം ആക്ഷനും പ്രാധാന്യം നൽകിയാണ ചിത്രം ഒരുക്കുന്നത് . ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മഡോണ എന്നിവരെ കൂടാതെ അപർണ ബാലമുരളി , വിൻസി അലോഷ്യസ് , മാളവിക മേനോൻ , സജിൻ ചെറുകയിൽ , ഗണപതി, അൽത്താഫ് സലീം, ആനന്ദ് മന്മഥൻ, ഗോകുലൻ , സീമ ജി നായർ , ജെയിംസ് എലിയ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് പ്രശോഭ് കൃഷ്ണ, അഭിലാഷ് ജോർജ് , സുവിൻ കെ വർക്കി എന്നിവരാണ് .

ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ പ്രണയ നിമിഷങ്ങളുമായി പദ്മിനി..! വീഡിയോ സോങ്ങ് കാണാം.. Read More »

പവർ പാക്കഡ് ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സ്..! ടീസർ കാണാം..

ഓണത്തോട് അനുബന്ധിച്ച് നിരവധി മലയാള ചിത്രങ്ങളാണ് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. അതിൽ പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തി റിലീസിന് എത്തുന്ന കിടിലൻ ചിത്രമാണ് ആർ ഡി എക്സ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെയ്ൻ നീഗം , ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രം അണിയിച്ച് ഒരുക്കിയ വീക്ക് ആൻഡ് ബ്ലോക്ക് ബസ്റ്റർ ആണ് ആർ ഡി എക്സും അവതരിപ്പിക്കുന്നത്. ആർഡിഎക്സിന്റെ ഒഫീഷ്യൽ ടീസർ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഒരു പവർ പാക്കഡ് ആക്ഷൻ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിട്ടുള്ളത് എന്നത് ഇതിൻറെ ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. റോബർട്ട് , ഡോണി, സേവിയർ എന്നീ പേരുകളെയാണ് ചിത്രത്തിലെ ടൈറ്റിൽ ആർ ഡി എക്സ് സൂചിപ്പിക്കുന്നത്. ചിത്രത്തിൽ റോബർട്ട് എന്ന കഥാപാത്രമായി ഷൈൻ നീഗവും ഡോണിയായി ആൻറണി വർഗീസും സേവിയർ ആയി നീരജ് മാധവും എത്തുന്നു. ഈ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പ്രേക്ഷകരോട് പറയുന്നത്. അടിയും ഇടിയുമായി ഒരു കിടിലൻ കഥയുമായാണ് ചിത്രം പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നതെന്ന് ടീസർ വീഡിയോയിൽ നിന്ന് വ്യക്തമാണ്.

ചിത്രത്തിൽ മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, ലാൽ , മാല പാർവതി, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . സോഫിയ പോളാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. സംവിധായകൻ നഹാസ് ഹിദായത്ത് തന്നെയാണ് ചിത്രത്തിൻറെ കഥയും ഒരുക്കിയിട്ടുള്ളത്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ഷഹാബസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ്. അലക്സ് ജെ പുളിക്കൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ് . കൈതി , വിക്രം, കെ.ജി.എഫ് എന്നീ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ അൻമ്പറിവാണ് ആര്‍ ഡിഎക്സിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ളത് സാം സി എസ് ആണ് .

പവർ പാക്കഡ് ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സ്..! ടീസർ കാണാം.. Read More »

തെലുങ്കിൽ വില്ലൻ വേഷത്തിൽ തിളങ്ങി നടൻ ഷൈൻ ടോം ചാക്കോ… രംഗബലി ട്രൈലർ കാണാം..

ജൂലൈ 7 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് രംഗബലി . പവൻ ബസംസെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നാഗ ശൗര്യ ആണ് നായക വേഷം ചെയ്യുന്നത്. ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് മലയാളികളുടെ പ്രിയതാരം ഷൈൻ ടോം ചാക്കോ ആണ് . ഇതിനു മുൻപ് നാനീ കേന്ദ്ര കഥാപാത്രമായി എത്തിയ ദസറ എന്ന ചിത്രത്തിലും പ്രതിനായക വേഷത്തിൽ ഷൈൻ എത്തിയിരുന്നു. രംഗബലിയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

എസ് എൽ വി സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള രംഗബലിയുടെ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണമാണ് രംഗബലിയുടെ ട്രെയിലർ വീഡിയോസ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. കോമഡിയും ആക്ഷനും റൊമാൻസും എല്ലാമായി മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന കാര്യം ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. നായകനായ നാഗശൗര്യയുടെ ഗംഭീര പ്രകടനങ്ങൾക്കൊപ്പം നടൻ ഷൈൻ ടോം ചാക്കോയെയും ഈ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കും.

യുക്തി തരേജ, മുരളി ശർമ്മ, ബ്രഹ്മാജി, രാജകുമാർ കാസി റെഡ്ഡി, സത്യ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ പവൻ തന്നെയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും അണിയിച്ചൊരുക്കിയിട്ടുള്ളത്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.സുധാകർ ചെറു കുറിയാണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് ദിവാകർ മണി , വംശി പച്ചിപുലുസു എന്നിവർ ചേർന്നാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കാർത്തികേയ ശ്രീനിവാസ് ആണ് .

തെലുങ്കിൽ വില്ലൻ വേഷത്തിൽ തിളങ്ങി നടൻ ഷൈൻ ടോം ചാക്കോ… രംഗബലി ട്രൈലർ കാണാം.. Read More »

ഷംന കാസിം നായികയായി എത്തുന്ന ഡെവിൾ..! പ്രേക്ഷക ശ്രദ്ധ നേടിയ മനോഹര പ്രണയ ഗാനം കാണാം..

ആതിത്യ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ഹൊറർ ഡ്രാമ ചിത്രമാണ് ഡെവിൾ. അന്യഭാഷാ ചിത്രങ്ങളിൽ പൂർണ്ണ എന്നറിയപ്പെടുന്ന മലയാളികളുടെ സ്വന്തം നടി ഷംന കാസിം ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഓഗസ്റ്റ് മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിക്കാൻ ഒരുങ്ങുന്ന ഡെവിളിലെ ഒരു ലിറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കുവാൻ ഈ വീഡിയോ ഗാനത്തിന് സാധിച്ചിട്ടുണ്ട്.

വിദാർത്ഥ് , പൂർണ്ണ എന്നീ താരങ്ങളുടെ കഥാപാത്രങ്ങൾക്കിടയിലെ അതീവ റൊമാന്റിക് രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ഈ ലെറിക് വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. നിരവധി ആരാധകരാണ് കലവി പാടൽ എന്ന ഈ വീഡിയോ ഗാനത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ദേവു മാത്യു ആലപിച്ച ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിരിക്കുന്നതും ഈണം പകർന്നിരിക്കുന്നതും മിഷ്കിൻ ആണ്. സംവിധായകൻ തിരക്കഥാകൃത്ത് ഗായകൻ എന്നീ മേഖലകളിലെല്ലാം തന്നെ കഴിവ് തെളിയിച്ചിട്ടുള്ള മിഷ്കിൻ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ആദിത്യ തന്നെയാണ്. മാരുതി ഫിലിംസ് , എച്ച്പി പിക്ചർസ് എന്നിവയുടെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആർ രാധാകൃഷ്ണൻ , എസ് ഹരി എന്നിവർ ചേർന്നാണ്. പി ഗ്നാനശേഖർ സഹനിർമ്മാതാവാണ്. കാർത്തിക് മുത്തു കുമാർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഇളയരാജ എസ് ആണ് . ആന്റണി മരിയ കെർലി ആണ് ആർട്ട് ഡയറക്ടർ. ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് രാംകുമാർ ആണ് .

ഷംന കാസിം നായികയായി എത്തുന്ന ഡെവിൾ..! പ്രേക്ഷക ശ്രദ്ധ നേടിയ മനോഹര പ്രണയ ഗാനം കാണാം.. Read More »

ഇത് ഗാന്ധിഗ്രാമം അല്ല കൊത്തയാണ് ഇവിടെ ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി…. പ്രേക്ഷകരിൽ രോമാഞ്ചമുണർത്തി ദുൽഖർ സൽമാൻ്റെ കിംഗ് ഓഫ് കൊത്ത ടീസർ കാണാം..

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ഗ്യാങ്സ്റ്റർ ആണ് കിംഗ് ഓഫ് കൊത്ത . ഓഗസ്റ്റ് മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്തയുടെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സാങ്കൽപ്പിക നഗരത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയിട്ടുള്ള ഒരു ആക്ഷൻ ഗ്യാങ്ങ്സ്റ്റർ ചിത്രമാണിത്. ഒന്നര മിനിറ്റ് ദൈർഘ്യം ഉള്ള ടീസർ വീഡിയോ സിനിമ പ്രേമികളിലും ദുൽഖർ ആരാധകരിലും ഏറെ ആകാംക്ഷ സൃഷ്ടിച്ചിരിക്കുകയാണ്. ഒരു സാങ്കൽപിക നഗരവും അത് ഭരിക്കുന്ന രാജാവിൻറെ കഥയുമാണ് ഈ ചിത്രം പ്രേക്ഷകരോട് പങ്കുവെക്കുന്നതെന്ന് ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്.

ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ താരത്തോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഡാൻസിങ് റോസ് ഷബീർ, പ്രസന്ന, നൈലാ ഉഷ , ചെമ്പൻ വിനോദ് ജോസ് , ഗോകുൽ സുരേഷ്, ഷമ്മി തിലകൻ , ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ , അനിഖ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കിംഗ് ഓഫ് കൊത്തയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് വേഫെറർ ഫിലിംസും സി സ്റ്റുഡിയോസും ചേർന്നാണ്. അഭിലാഷ് എൻ ചന്ദ്രനാണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. നിമിഷ് രവി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്യാം ശശിധരൻ ആണ് . ഓണം റിലീസായി എത്താൻ ഒരുങ്ങുന്ന ഈ ചിത്രം തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദർശിപ്പിക്കും.

ഇത് ഗാന്ധിഗ്രാമം അല്ല കൊത്തയാണ് ഇവിടെ ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി…. പ്രേക്ഷകരിൽ രോമാഞ്ചമുണർത്തി ദുൽഖർ സൽമാൻ്റെ കിംഗ് ഓഫ് കൊത്ത ടീസർ കാണാം.. Read More »

What i am doing.. and will continue doing the same..! മാസ് റോളിൽ സുരേഷ് ഗോപി.. ഗരുഡൻ ടീസർ കാണാം..

സുരേഷ് ഗോപിയും ബിജു മേനോനും 11 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ഗരുഡൻ എന്ന പുത്തൻ ചിത്രത്തിൻറെ ടീസർ വീഡിയോ റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആയിരുന്നു ഈ ടീസർ വീഡിയോ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചത്. ആരാധകരുടെയും സിനിമ പ്രേമികളുടെയും വമ്പൻ സ്വീകാര്യത്തിന് നേടി കൊണ്ട് ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ടീസറിന്റെ മുഴുവൻ രംഗങ്ങളും പുറത്തിറക്കിയിട്ടുള്ളത്. ഒരു ക്രൈം ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ അരുൺ വർമ്മ ആണ് . മാജിക് ഫ്രെയിൻസിന്റെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫൻ ആണ് . അഞ്ചാം പാതിര എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ രചന നിർവഹിച്ച മിഥുൻ മാനുവൽ തോമസ് ആണ് ഗരുഡന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. സുരേഷ് ഗോപി , ബിജു മേനോൻ എന്നിവരെ കൂടാതെ സിദ്ദിഖ്, ദിലീഷ് പോത്തൻ , ജഗദീഷ് , രഞ്ജിനി , മാളവിക, മേജർ രവി , നിഷാന്ത് സാഗർ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. ഇതിനുമുമ്പ് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത് പത്രം, കളിയാട്ടം, എഫ്ഐആർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ട്വന്റി20 തുടങ്ങി ഹിറ്റ് സിനിമകളിലായിരുന്നു. ചിത്രത്തിൻറെ കഥ തയ്യാറാക്കിയിരിക്കുന്നത് ജിനീഷ് ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് അജയ് ഡേവിഡ് കാച്ചാപള്ളിയും എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്രീജിത്ത് സാരംഗുമാണ്. ജേക്സ് ബിജോയ് ആണ് ഗരുഡയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

What i am doing.. and will continue doing the same..! മാസ് റോളിൽ സുരേഷ് ഗോപി.. ഗരുഡൻ ടീസർ കാണാം.. Read More »

തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ആദിപുരുഷ്.. മലയാളം വീഡിയോ സോങ്ങ് കാണാം..

രാമായണം എന്ന ഹിന്ദു ഇതിഹാസത്തെ ആസ്പദമാക്കി കൊണ്ട് സംവിധായകൻ ഓം റൗട്ട് അണിയിച്ചൊരുക്കിയ പുത്തൻ ചിത്രമായിരുന്നു ആദിപുരുഷ് . ഹിന്ദിയിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം ജൂൺ 16നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. അനൗൺസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്നതുകൊണ്ട് പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്നതുകൊണ്ടും പ്രേക്ഷക പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ആദ്യ ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ഒട്ടേറെ വിമർശനങ്ങൾ ഇരയാവുകയായിരുന്നു ഈ ചിത്രം .

മോശം വിഎഫ് എക്സിനെ തുടർന്നായിരുന്നു ചിത്രം വിമർശനങ്ങൾക്ക് ഇരയായത്. എന്നാൽ പിന്നീട് ഈ പ്രശ്നം പരിഹരിച്ചുകൊണ്ട് ചിത്രത്തിലെ ട്രെയിലർ വീഡിയോകളും ഗാനരംഗങ്ങളും എല്ലാം പുറത്തിറങ്ങിയിരുന്നു. ശേഷം ജൂൺ 16ന് ചിത്രവും പ്രേക്ഷകർക്കും മുൻപാകെ എത്തി. 500 കോടി മുതൽ മുടക്കിൽ ഒരുക്കിയ ഈ ചിത്രം ഏറ്റവും ചിലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നു കൂടിയാണ്. വാണിജ്യപരമായ ചിത്രം പരാജയപ്പെടുകയായിരുന്നു. പലരും ചിത്രത്തിൻറെ തിരക്കഥയേയും ദൃശ്യങ്ങളെയും വിമർശിച്ചു. ചിത്രം പരാജയപ്പെട്ടുവെങ്കിലും ഇതിലെ ഗാനങ്ങൾക്ക് എല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയെ ഇടുന്നതും ആദിപുരുഷിലെ ഒരു വീഡിയോ ഗാനം തന്നെയാണ്. ജയ് ശ്രീ റാം എന്ന വരികളുടെ തുടങ്ങുന്ന ഗാനത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സീതയ്ക്ക് അരികിലേക്കുള്ള രാമൻറെ പടപ്പുറപ്പാടാണ് ഈ ഗാന രംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ് ഈ ഗാനത്തിന്റെ മലയാളം വരികൾ തയ്യാറാക്കിയിട്ടുള്ളത്. അജയ് – അതുൽ ആണ് സംഗീതസംവിധാനം . പ്രഭാസിനെ കൂടാതെ സെയ്ഫ് അലിഖാൻ , കൃതി സനോൺ , സണ്ണി സിംഗ്, ദേവദത്ത നാഗേ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

തീയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ആദിപുരുഷ്.. മലയാളം വീഡിയോ സോങ്ങ് കാണാം.. Read More »

അന്ന് എന്നോട് ഫോട്ടോ ചോദിച്ചപ്പോഴെ തോന്നി എന്തോ ഒപ്പികാൻ ആണെന്ന്..! ശ്രദ്ധ നേടിയ മധുര മനോഹര മോഹം.. ടീസർ കാണാം..

ജൂൺ 16ന് തിയറ്ററുകളിൽ പ്രദർശനത്തിന് പുത്തൻ മലയാള ചിത്രമാണ് മധുര മനോഹര മോഹം . കോസ്റ്റ് ഡിസൈനറായി മലയാളം ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടിയ സ്റ്റെഫി സേവിയർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിൻറെ ഒരു ടീസർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ രംഗം മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, രജിഷ വിജയൻ എന്നിവരെയാണ് ഈ വീഡിയോ രംഗത്തിൽ കാണാൻ സാധിക്കുന്നത്. ഏറെ നർമ്മരംഗങ്ങൾ നിറഞ്ഞ ഈ ചിത്രത്തിലെ രസകരമായ ഒരു രംഗം തന്നെയാണ് ഈ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രംഗത്തിൽ മൂന്നു താരങ്ങളും തങ്ങളുടെതായ രീതിയിൽ മികച്ചു നിൽക്കുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ മധുര മനോഹര മോഹം എന്ന ചിത്രത്തെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, രജിഷ വിജയൻ എന്നിവരോടൊപ്പം ആർഷ ചാന്ദിനി ബൈജു , വിജയരാഘവൻ , സൈജു കുറുപ്പ്, മീനാക്ഷി വാര്യർ, അൽത്താഫ് സലിം, ബിജു സോപാനം, നിരഞ്ജ് മണിയൻപിള്ള രാജു, സുനിൽ സുഗത , നീനാ കുറുപ്പ്, അരവിന്ദ് എന്നിവരും ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നുണ്ട്. ബി ത്രീ എം ക്രിയേഷൻസ് ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരാണ് മധുര മനോഹര മോഹത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചന്ദ്രൂ സെൽവരാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അപ്പു ഭട്ടതിരിയും മാളവിക വി എനും ചേർന്നാണ്. ഹിഷാം അബ്ദുൽ വഹാബ് ആണ് മധുര മനോഹര മോഹത്തിലെ ഗാനങ്ങൾ അണിയിച്ചൊരുക്കിയിട്ടുള്ളത്. ജിബിൻ ഗോപാലിന്റേതാണ് പശ്ചാത്തല സംഗീതം.

അന്ന് എന്നോട് ഫോട്ടോ ചോദിച്ചപ്പോഴെ തോന്നി എന്തോ ഒപ്പികാൻ ആണെന്ന്..! ശ്രദ്ധ നേടിയ മധുര മനോഹര മോഹം.. ടീസർ കാണാം.. Read More »

Scroll to Top