സാങ്കല്പിക ലോകത്ത് നടക്കുന്ന കഥയുമായി ബേദുരുലങ്ക 2012… രസകരമായ ട്രെയിലർ വീഡിയോ കാണാം…

RX100 എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടൻ കാർത്തികേയ ഗുമ്മകൊണ്ട പ്രധാന വേഷത്തിലെത്തുന്ന പുത്തൻ ചിത്രമാണ് ബേദുരുലങ്ക 2012. ക്ലാക്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ബേദുരുലങ്ക ഒഫീഷ്യൽ ട്രെയിലർ വീഡിയോ എത്തിയത്. മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ ട്രെയിലർ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഒരു സാങ്കല്പിക ഗ്രാമവും അവിടെ അരങ്ങേറുന്ന ചില സംഭവ വികാസങ്ങളും ആണ് ഈ ചിത്രം പ്രേക്ഷകരോട് പറയുന്നത്. ഒരുപാട് നർമ്മ മുഹൂർത്തങ്ങളും പ്രണയ രംഗങ്ങളുമായി തുടങ്ങുന്ന ട്രെയിലർ വീഡിയോ പിന്നീട് ആകാംക്ഷ ഭരിതമായ നിമിഷങ്ങളിലേക്ക് മുന്നേറുകയാണ്. പ്രേക്ഷകരിൽ വലിയതോതിലുള്ള ആകാംക്ഷ നിറച്ചു കൊണ്ടാണ് ഈ ട്രെയിലർ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദുരൂഹത ഒളിപ്പിച്ചു വെച്ചു കൊണ്ട് തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയത്.

ഒരു സാങ്കല്പിക ഗ്രാമവും അവിടെ അരങ്ങേറുന്ന ചില സംഭവ വികാസങ്ങളും ആണ് ഈ ചിത്രം പ്രേക്ഷകരോട് പറയുന്നത്. ഒരുപാട് നർമ്മ മുഹൂർത്തങ്ങളും പ്രണയ രംഗങ്ങളുമായി തുടങ്ങുന്ന ട്രെയിലർ വീഡിയോ പിന്നീട് ആകാംക്ഷ ഭരിതമായ നിമിഷങ്ങളിലേക്ക് മുന്നേറുകയാണ്. പ്രേക്ഷകരിൽ വലിയതോതിലുള്ള ആകാംക്ഷ നിറച്ചു കൊണ്ടാണ് ഈ ട്രെയിലർ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദുരൂഹത ഒളിപ്പിച്ചു വെച്ചു കൊണ്ട് തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയത്.

കാർത്തികേയോടൊപ്പം ഈ ചിത്രത്തിൽ നേഹ ഷെട്ടി, അജയ് ഘോഷ്, ശ്രീകാന്ത് അയ്യങ്കാർ , സത്യ, എൽ ബി ശ്രീറാം, ഗോപരാജു രമണ, ജബർദസ്ത് രാം പ്രസാദ്, ഗെറ്റപ്പ് ശ്രീനു, ദിവ്യ നാർണി എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ലൗക്യ എന്റർടൈമെന്റ്സ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് രവീന്ദ്ര ബാനർജി മുപ്പനേനി ആണ്. ക്ലാക്സ് തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. സായി പ്രകാശ്, ഉമ്മഡിസിംഗു, സണ്ണി കുരപതി എന്നിവരാണ് ഈ ചിത്രത്തിൻറെ ഛായാഗ്രാഹകർ . ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് വിപ്ലവ് നിഷാദമാണ്. മണി ശർമയാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റ് 25നാണ് ആഗോളതലത്തിൽ ഈ ചിത്രം റിലീസ് ചെയ്യുന്നത്.

Scroll to Top