എനിക്ക് ഒരാളെ ഇടിക്കണം…തിയേറ്ററുകൾ ഇടിയുടെ പൂരപ്പറമ്പ് ആക്കുവാൻ ആർ ഡി എക്സ്.. ട്രെയിലർ കാണാം…

നവാഗതനായ നഹാസ് ഹിദായത്ത് അണിയിച്ചൊരുക്കുന്ന സൂപ്പർ ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ഓണത്തോടനുബന്ധിച്ച് പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ആർ ഡി എക്സിന്റെ ടീസർ വീഡിയോയും വീഡിയോ ഗാനവും എല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ പങ്കുവെച്ചിട്ടുള്ള ഒഫീഷ്യൽ ട്രെയിലർ വീഡിയോയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് രണ്ടേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ആർ ഡി എക്സിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്.

ആൻറണി വർഗീസ് , ഷെയ്ൻ നീഗം , നീരജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ മഹിമ നമ്പ്യാർ, ലാൽ , ബാബു ആൻറണി, ഐമ റോസ്മി സെബാസ്റ്റ്യൻ, മാല പാർവതി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റോബർട്ട് , ഡോണി, സേവിയർ എന്നിവരുടെ കഥ പറയുന്ന ഈ ചിത്രം അടിയോടടി തന്നെയാണെന്ന് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. അങ്കമാലി ഡയറീസ്, അജഗജാന്തരം , തല്ലുമാല എന്നീ ചിത്രങ്ങൾ പോലെ ഒരു വമ്പൻ ഹിറ്റ് ആക്ഷൻ ചിത്രം ആകും ആർ ഡി എക്സും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ . ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോ പ്രേക്ഷക പ്രതീക്ഷകളെ അതിനൊത്ത് ഉയർത്തുന്നതുമാണ്. ട്രെയിലർ വീഡിയോ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ നഹാസ് തന്നെയാണ്. ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സാം സി എസ് ആണ്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സോഫിയ പോൾ ആണ് . ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ആർ ഡി എക്സിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. അലക്സ് ജെ പുളിക്കൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ചമൻ ചാക്കോ ആണ് . ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് അൻമ്പറിവാണ്.

Scroll to Top