“നിൻ്റെ ഭാര്യേടെ ഭാഗ്യം” പ്രേക്ഷക ശ്രദ്ധ നേടി ജോജു ജോർജ് ചിത്രം പുലിമട ടീസർ കാണാം..

Posted by

ജോജു ജോർജ് , ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് പുലിമട . പുലിമടയുടെ ഒഫീഷ്യൽ ടീസർ വീഡിയോ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ദൃശ്യത്തിൽ അഭിനയിച്ചിരിക്കുന്നത് ജോജുവും ഐശ്വര്യയും തന്നെയാണ്. കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ഒരു പിടിയും തരാതെ അൽപ്പം ദുരൂഹത നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചന നൽകി കൊണ്ടാണ് അണിയറ പ്രവർത്തകർ ഈ ടീസർ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

സെൻറ് ഓഫ് എ വുമൺ എന്ന ടാഗ് ലൈനോടെ ആണ് ചിത്രത്തിൻറെ ടൈറ്റിൽ പങ്കുവെച്ചിരിക്കുന്നത്. ടീസർ വീഡിയോയും പ്രേക്ഷകർക്ക് നൽകുന്ന സൂചന സ്ത്രീകളുമായി ബന്ധപ്പെട്ട നായകൻറെ ദുരൂഹത നിറഞ്ഞ ജീവിതമാണ് ചിത്രം പങ്കുവെക്കുന്നത് എന്നാണ്. ഏതായാലും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എ കെ സാജൻ ആണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോജു, ഐശ്വര്യ എന്നീ താരങ്ങളെ കൂടാതെ ചെമ്പൻ വിനോദ് ജോസ് , ലിജോ മോൾ , ജാഫർ ഇടുക്കി, ജോണി ആൻറണി, ജിയോ ബേബി, കൃഷ്ണപ്രഭ, അബിൻ ബിനോ, പോളി വത്സൻ , സോനാ നായർ , ജോളി ചിറയത്ത്, ഷിബില , ബാലചന്ദ്രമേനോൻ , അബുസലിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇഷാൻ ദേവ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വേണു ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ സംവിധായകൻ സാജൻ തന്നെയാണ്.

Categories