ഹിറ്റായി മാറിയ പോർ തൊഴിലിന് പിന്നാലെ മറ്റൊരു ഹിറ്റ് സൃഷ്ടിക്കുവാൻ പരം പൊരുളും… ട്രെയിലർ വീഡിയോ പങ്കുവെച്ച് ശരത് കുമാർ…

ഹിറ്റായി മാറിയ ശരത് കുമാറിന്റെ പുത്തൻ ചിത്രമായിരുന്നു പോർ തൊഴിൽ . അതിനു പിന്നാലെയായി താരത്തിന്റെ മറ്റൊരു പുത്തൻ ചിത്രം കൂടി അനൗൺസ് ചെയ്തിരുന്നു – പരം പൊരുൾ. ഇപ്പോഴിതാ പരം പൊരുളിന്റെ ട്രെയിലർ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വിഗ്രഹ കള്ളക്കടത്തും അതിനു പിന്നിലുള്ള മാഫിയകളെയും കണ്ടെത്താൻ അവരിൽ ഒരാളായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. കിടിലൻ ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയിലർ വീഡിയോ നൽകുന്നത്.10 ലക്ഷത്തോളം കാഴ്ചക്കാരെയാണ് കാഴ്ചക്കാരെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ ട്രെയിലർ വീഡിയോ സ്വന്തമാക്കിയത്. പോർ തൊഴിൽ എന്ന ചിത്രത്തിനുശേഷം നിരവധി ആരാധകരെ സ്വന്തമാക്കുവാൻ ശരത് കുമാർ എന്ന താരത്തിന് സാധിച്ചിരുന്നു. ആയതിനാൽ തന്നെ താരത്തിന്റെ പുത്തൻ ചിത്രത്തിലും വമ്പൻ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത് അതിൽ കൂടുതലും ശരത് കുമാർ ആരാധകരാണ്. സെപ്തംബർ ഒന്നിനാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.

10 ലക്ഷത്തോളം കാഴ്ചക്കാരെയാണ് കാഴ്ചക്കാരെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ ട്രെയിലർ വീഡിയോ സ്വന്തമാക്കിയത്. പോർ തൊഴിൽ എന്ന ചിത്രത്തിനുശേഷം നിരവധി ആരാധകരെ സ്വന്തമാക്കുവാൻ ശരത് കുമാർ എന്ന താരത്തിന് സാധിച്ചിരുന്നു. ആയതിനാൽ തന്നെ താരത്തിന്റെ പുത്തൻ ചിത്രത്തിലും വമ്പൻ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത് അതിൽ കൂടുതലും ശരത് കുമാർ ആരാധകരാണ്. സെപ്തംബർ ഒന്നിനാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.സി അരവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശരത് കുമാറിനെ കൂടാതെ അമിതാഷ് പ്രധാൻ , കാശ്മീര പർദേശി , ബാലാജി ശക്തിവേൽ, രവി വെങ്കിട്ടരാമൻ എന്നിവരും വേഷമിടുന്നുണ്ട്. സംവിധായകൻ അരവിന്ദ് തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് യുവൻ ശങ്കർ രാജ ആണ് . എസ് പാണ്ടി കുമാർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നഗൂരൻ രാമചന്ദ്രൻ ആണ് . ദിനേഷ് സുബ്രഹ്മണ്യൻ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

സി അരവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശരത് കുമാറിനെ കൂടാതെ അമിതാഷ് പ്രധാൻ , കാശ്മീര പർദേശി , ബാലാജി ശക്തിവേൽ, രവി വെങ്കിട്ടരാമൻ എന്നിവരും വേഷമിടുന്നുണ്ട്. സംവിധായകൻ അരവിന്ദ് തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് യുവൻ ശങ്കർ രാജ ആണ് . എസ് പാണ്ടി കുമാർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നഗൂരൻ രാമചന്ദ്രൻ ആണ് . ദിനേഷ് സുബ്രഹ്മണ്യൻ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

Scroll to Top