മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കിംഗ് ഓഫ് കൊത്ത… ട്രൈലർ കാണാം..

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പുത്തൻ ചിത്രമാണ് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന കിംഗ് ഓഫ് കൊത്ത. കിംഗ് ഓഫ് കൊത്ത അണിയിച്ച് ഒരുക്കുന്നത് മലയാളത്തിന്റെ ലെജൻഡ് സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ്. അഭിലാഷിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ദുൽഖറിന്റെ ഒരു മലയാള ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ദുൽഖർ ആരാധകർ അതിന്റെ കൂടി ആവേശത്തിൽ ആണ് .

ഇപ്പോഴിതാ പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിക്കൊണ്ട് കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകർക്ക് ട്രെയിലർ കണ്ട ശേഷം ഉറപ്പിക്കാവുന്ന കാര്യം ജോഷി എന്ന അതുല്യ സംവിധായകൻറെ പേര് മകൻ അഭിലാഷ് കളയില്ല എന്നതാണ്. കിംഗ് ഓഫ് കൊത്തയിലെ രാജു എന്നത് ദുൽഖറിന്റെ ഒരു ഗംഭീര കഥാപാത്രമായിരിക്കും എന്നത് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒരു മാസ്സ് എന്റെർറ്റൈൻ ആയിരിക്കും ഈ ചിത്രം എന്നത് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ.

ട്രൈലർ വീഡിയോയുടെ ഏറ്റവും ഹൈറ്‌ലൈറ്റ് ആയി മാറുന്നത് ദുൽഖറിന്റെ ഓരോ സീനിലും ഉള്ള ലുക്കും സ്വഗും തന്നെയാണ്. ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. രോമാഞ്ചം ആണ് തോന്നുന്നു എന്നാണ് ട്രെയിലർ വീഡിയോ കണ്ടു ആരാധകർ കമന്റുകൾ ഇട്ടിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് കിംഗ് ഓഫ് കൊത്ത പ്രദർശനത്തിന് എത്തുന്നത്. ഈ സിനിമയുടെ ബഡ്ജറ്റ് 50 കോടിയാണ്. ആദ്യ ദിനങ്ങളിൽ നിന്ന് തന്നെ ആ തുക കൈവരിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് 24 ന് ഓണം റിലീസായാണ് ഈ സിനിമ എത്തുന്നത്. ദുൽഖറിനെ കൂടാതെ ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, അനിഖ സുരേന്ദ്രൻ, ഷബീർ കല്ലറക്കൽ, പ്രസന്ന, ശാന്തി കൃഷ്ണ, സെന്തിൽ കൃഷ്ണ, ടിജി രവി, സുധി കോപ്പ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ജേക്സ് ബിജോയാണ് .

Scroll to Top