
മലയാള സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ചും സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ച് തിളങ്ങി നിൽക്കുന്ന താരമാണ് നടി അനുപമ പരമേശ്വരൻ. 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവതം ആരംഭിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടത് അനുപമ തന്നെയായിരുന്നു. താരം തെലുങ്ക് പ്രേക്ഷകരുടെ ആരാധനാപാത്രമായത് ഈ ചിത്രത്തിലൂടെ ആയിരുന്നു. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ താരം…

പറക്കും തളിക എന്ന ചിത്രവും അതിലെ ബാസന്തി എന്ന കഥാപത്രത്തെയും മലയാളി പ്രേക്ഷകർ മറക്കുകയില്ല. ഈ ഒരെറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നിത്യദാസ് . ഇപ്പോൾ സിനിമ രംഗത്ത് താരം സജീവമല്ലെങ്കിലും താരവും മകൾ നൈയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. പ്രേക്ഷക ശ്രദ്ധ നേടുന്ന മറ്റ് ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും താരത്തെ മലയാളി പ്രേക്ഷകർ ഓർക്കുന്നത് ബാസന്തി ആയിട്ടാണ്. മോളിവുഡിൽ നടി സ്ഥിരതാമസമാക്കിയത് 2001ൽ പുറത്തിറങ്ങിയ ഈ പറക്കും…

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുഗു ചിത്രമാണ് റൗഡി ബോയ്സ് . ഈ ചിത്രത്തിലെ ഗാനം ഇപ്പോൾ റിലീസ് ചെയ്തു. ചിത്രത്തിൽ നായികവേക്ഷത്തിൽ എത്തുന്നത് മലയാളി താരം അനുപമ പരമേശ്വരൻ ആണ് . ഈ കഴിഞ്ഞ ദിവസം ആണ് റൗഡി ബോയ്സിന്റെ ട്രൈലെർ പുറത്തിറങ്ങിയത് . ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പ് ആണ് ആരാധകർ നൽകിയത്. നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലേതായ് പുറത്തിറങ്ങിയ…

കല്യാൺ കൃഷ്ണ കുരസ്‌ല സംവിധാനം ചെയ്ത് നാഗ ചൈതന്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ബംഗാർരാജു. കുരസ്‌ല തന്നെ സംവിധാനം നിർവഹിച്ച് നാഗാർജുന നായകനായി അഭിനയിച്ച ” സോഗ്ഗടെ ചിന്നി നയന” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ബംഗാർരാജു ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിലെ ബംഗാര എന്നാരാംഭിക്കുന്ന സോങ്ങ് ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒട്ടേറെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ബംഗാര ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് നാഗ ചൈതന്യ –…

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് നടി ശാലു മേനോൻ . അഭിനയം പോലെ തന്നെ താരം ഏറെ ശോഭിച്ച മേഖലയാണ് നൃത്തവും. അഭിനയ ലോകത്ത് നിന്ന് അപ്രത്യക്ഷമായ താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് സീരിയലുകളിലൂടെ ആയിരുന്നു. തന്റെ ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികളാണ് താരം നേരിടേണ്ടിവന്നിട്ടുള്ളത്. രാഷ്ട്രീയ മേഖലയിൽ ശാലുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നിലെങ്കിലും പലതരം ആരോപണങ്ങൾക്കും താരം വിധേയയായിരുന്നു . നൃത്തത്തെ ജീവന് തുല്യം സ്നേഹിക്കുന്ന താരത്തിന് ഇപ്പോൾ സ്വന്തമായി എട്ട് അക്കാദമികൾ…

2012 ൽ പുറത്തിറങ്ങിയ രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നന്ദന വർമ്മ . അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ താരം കൂടുതൽ ശ്രദ്ധ നേടി. ടോവിനോ നായകനായി എത്തിയ ഗപ്പി എന്ന ചിത്രത്തിൽ , നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രം മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു. ആകാശമിഠായി,സൺഡേ ഹോളിഡേ , മഴയത്ത്, വാങ്ക്, അഞ്ചാം പാതിര എന്നി ചിത്രങ്ങളുടെ ഭാഗമാകാനും…

സിനിമാ താരങ്ങളുടെയും അവരുടെ മക്കളുടെയും വിശേഷങ്ങൾ അറിയാനും പങ്കുവയ്ക്കാനും ഏറെ താല്പര്യം ഉള്ളവരാണ് മലയാളി പ്രേക്ഷകർ . മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ മക്കൾ മുതൽ സാധാരണ താരങ്ങളുടെ വരെ കുടുംബ വിശേഷങ്ങൾ എക്കാലത്തും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ബിന്ദു പണിക്കർ.ഏറ്റവും മികച്ച ഹാസ്യ നടി എന്നും വിശേഷിപ്പിക്കാം. മലയാളികൾക്ക് എന്നും ഓർത്തിരുന്ന് ചിരിക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളാണ് ബിന്ദു പണിക്കർ സമ്മാനിച്ചിട്ടുള്ളത്. ആദ്യ ഭർത്താവിന്റെ…

അനൂപ് മേനോൻ നായകനായ 916 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നടി മാളവിക മേനോൻ . ആ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിന് ശേഷം ഒട്ടേറെ അവസരങ്ങൾ താരത്തെ തേടി എത്തി. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. 2013 ൽ പുറത്തിറങ്ങിയ ഇവൻ വേറെമാതിരി എന്ന…

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ നടൻ നിവിൻ പോളിയുടെ നായികമാരിൽ ഒരാളായി അഭിനരംഗത്തേക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ . അരങ്ങേറ്റം മലയാളത്തിൽ ആയിരുന്നെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലായിരുന്നു. താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രമായ റൗഡി ബോയ്സ് പ്രദർശനത്തിന് ഒരുങ്ങുകയായി. ഈ ചിത്രത്തിന്റെ ട്രൈലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ആഷിഷ് – അനുപമ താര ജോഡികൾ ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഹർഷ കൊനുഗന്തി ആണ്. കോളേജ്…

അല്ലു അർജുൻ നായകനായ പുഷ്‌പ എന്ന തെല്ലുങ്ക് ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കുതിച്ചു പായുകയാണ്. തെലുങ്ക് ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പുറത്തിറക്കിയ ഈ പാൻ ഇന്ത്യൻ ചിത്രം മുന്നൂറ് കോടിയിലേറെ കളക്ഷൻ നേടി. കൂടാതെ ഈ ചിത്രത്തിലെ താരസുന്ദരി സാമന്തയുടെ ഐറ്റം ഡാൻസും പ്രേക്ഷകരെ ഇളക്കി മറിച്ചു . പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം തീയറ്ററുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൻ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു . ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്…