സാമന്തയ്ക്ക് പിന്നാലെ ഗ്ലാമറസ്സ് നൃത്തവുമായി തമ്മന..! പുത്തൻ വീഡിയോ സോങ്ങ് കാണാം..

താര റാണി സാമന്ത യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ച ഗാനമാണ് പുഷ്പ എന്ന ചിത്രത്തിലെ ഐറ്റം സോങ് . എന്നാൽ ഇപ്പോൾ പ്രശസ്ത തെന്നിന്ത്യൻ റാണി താരം തമന്നയും ഗ്ലാമർ നൃത്തവുമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. തമന്നയുടെ ഈ ഗ്ലാമർ നൃത്തം ഘാനി എന്ന തെലുങ്കു ചിത്രത്തിന് വേണ്ടിയാണ്. കൊടുത്തെ എന്ന് ആരംഭിക്കുന്ന ഈ ലെറിക്കൽ വീഡിയോ ഗാനം ഏറെ ശ്രദ്ധേയമാണ് . ലെറിക്കൽ ഗാനം ആണെങ്കിൽ കൂടി അതിൽ തമന്നയുടെ നൃത്തവും അതിന്റെ മേക്കിങ് വീഡിയോയും കൂടി ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്.

തമൻ എസ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹാരിക നാരായൺ ആണ്. ഈ ഗാനം രചിച്ചിരിക്കുന്നത് രംജോഗയ്യ ശാസ്ത്രി ആണ് . ബോക്സിങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു സ്പോർട്സ് ഡ്രാമ ചിത്രമായ ഘാനിയിൽ നായകനായി എത്തുന്നത് പ്രശസ്ത താരം വരുൺ തേജ് ആണ്.
കിരൺ കൊറപറ്റിയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സിദ്ധു മുദ്ദ, അല്ലു ബോബി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം റിനൈസ്സൻസ് പിക്ചേഴ്സ്, അല്ലു ബോബി കമ്പനി എന്നിവയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ഈ ചിത്രം പ്രദർശനത്തിനെത്തുന്നത് മാർച്ചിൽ ആണ് . ഈ ചിത്രത്തിൽ ജഗപതി ബാബു, സെയീ മഞ്ജരേക്കർ, സുനിൽ ഷെട്ടി, ഉപേന്ദ്ര, നവീൻ ചന്ദ്ര, നദിയ, നരേഷ്, തനിക്കെല്ലാ ഭരണി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോർജ് സി വില്യംസ് ആണ്. മാർത്താണ്ട് കെ വെങ്കടേഷ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിനോടകം ഇരുപതു ലക്ഷത്തോളം കാഴ്ചക്കാരെ നേടി മുന്നേറുകയാണ് തമന്നയുടെ ഗ്ലാമറസ് നൃത്തം കൊണ്ട് മനോഹരമായ ഈ ഗാനം.

Scroll to Top