
മലയാളത്തിലെ പ്രിയ നടിയാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിൽ അന്യഭാഷകളിൽ അറിയപ്പെടുന്ന താരം നല്ലൊരു നർത്തകി കൂടിയാണ്. ഒരു റിയാലിറ്റി ഷോയിലൂടെ പ്രത്യക്ഷപ്പെട്ടതാരം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറി. മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും തെലുങ്കിലും കന്നഡയിലുമാണ് താരത്തിന് ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നത്. മലയാളത്തിലെ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അങ്ങോട്ട് കുതിച്ചുയർന്ന താരം മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടി , മോഹൻലാൽ എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ…

തെലുങ്ക് സിനിമയിലെ സൂപ്പർ താരനിരയിലെ ശ്രേദ്ധേയനായ ബാലയ്യ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമുറി ബാലകൃഷ്ണ നായകനായ പുതിയ ചിത്രം അഖണ്ഡ ഈ കഴിഞ്ഞ ഡിസംബർ രണ്ടിന് ആയിരുന്നു പുറത്തിറങ്ങിയത്. ചിത്രത്തിന്റെതായി പുറത്തുവിട്ട ടീസർ, ട്രൈലെർ എന്നിവ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിരുന്നു. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഈ ബാലയ്യ ചിത്രത്തെ കാത്തിരുന്നത്. ഈ പ്രേക്ഷക പ്രതീക്ഷകൾക്ക് ഒട്ടും മങ്ങൽ ഏൽപിക്കാതെ തന്നെയായിരുന്നു ചിത്രത്തിന്റെ വരവ്. ബോക്സ് ഓഫീസിൽ ആദ്യമായാണ് ഒരു ബാലയ്യ ചിത്രം നൂറു കോടി…

ആക്ഷൻ സൂപ്പർ ഹീറോ സുരേഷ് ഗോപിക്ക് മലയാള സിനിമയിൽ അവിസ്മരണീയ കഥാപാത്രങ്ങൾ തന്റെ സിനിമകളിലൂടെ സമ്മാനിച്ചിട്ടുള്ള മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആണ് ജോഷി. ഒരിടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രം ഒരുങ്ങുകയായി ” പാപ്പൻ “. ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് സുരേഷ് ഗോപി ആരാധകർക്കും സിനിമാ പ്രേമികൾക്കും വലിയ പ്രതീക്ഷകളാണ് ഉള്ളത്. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ വീണ്ടുമൊരു മാസ്സ് ചിത്രം ലഭിക്കുമെന്ന ആകാംഷയിലാണ് പ്രേക്ഷകർ. ഈ ചിത്രത്തിന്റെ മോഷൻ…

ദുൽഖർ സൽമാനെ നായകനാക്കി ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ഹേയ് സിനാമിക. കൊറിയോഗ്രഫറായ ബൃന്ദ മാസ്റ്ററിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം. ഹേയ് സിനാമികയിലെ ആദ്യ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ പോസ്റ്ററുകൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. നടൻ ദുൽഖർ സൽമാൻ തന്നെയാണ് ഈ ഗാനത്തിൽ അഭിനയിക്കുന്നതും ഈ ഗാനം ആലപിക്കുന്നതും. ലെറിക്കൽ വീഡിയോ ആയി പുറത്തിറക്കിയിട്ടുള്ള ഈ ഗാനത്തിൽ…

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് , അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സനുഷ സന്തോഷ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണയാണ് താരത്തെ തേടി എത്തിയത് . ബാലതാരമായി അഭിനയിച്ച താരത്തെ തേടി 2004-ൽ ആയിരുന്നു ആദ്യത്തെ അവാർഡ് എത്തിയത്. ഈ അവാർഡ് കരസ്ഥമാക്കിയതിന് ശേഷം പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം അഭിനയിച്ച സിനിമയിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് സനുഷ അർഹയായി തീർന്നു. ബാലതാരമായി എത്തിയപ്പോൾ താരത്തെ തേടിയെത്തിയത് ഒട്ടേറെ മികച്ച…

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പറയാതെ വന്നെൻ ജീവനിൽ എന്നാരാംഭിക്കുന്ന പ്രണയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗാനരംഗത്തിൽ മോഹൻലാൽ – മീന താര ജോടികളും പൃഥ്വിരാജ് – കല്യാണി താര ജോടികളുമാണ് അഭിനയിച്ചിട്ടുള്ളത്. ഈ ഗാനത്തിലെ ഹൈലൈറ്റ് ആയി മാറുന്നത് മോഹൻലാൽ – മീന താര ജോടികളുടെ റൊമാൻസ് ആണ്. പോസ്റ്റ് ചെയ്ത് നിമിഷ…

ലിറ്റിൽ ബിഗ് ഫിലിംസ് ഒരുക്കുന്ന പുത്തൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യാഴാഴ്ച പുറത്തുവിടും. ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ തന്നെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഒരു രസകരമായ വീഡിയോയിലൂടെയാണ് . നടൻ മുകേഷിന് അസമയത്ത് എത്തുന്ന ഒരു ഫോൺ കോൾ വഴിയാണ് ഇക്കാര്യം രസകരമായി ഇവർ അവതരിപ്പിച്ചിട്ടുള്ളത്. ഇത് ഒരുക്കിയിരിക്കുന്നത് അച്ഛനും മകനുമായുള്ള സംഭാഷണരീതിയിലൂടെ ആണ്. ഫുട്ബോൾ മാച്ച് കണ്ടു കൊണ്ടിരിക്കുന്ന മകൻ , അതിനിടയിൽ ആണ് മുകേഷിന്റെ ഫോൺ റിങ്ങ് ചെയ്യുന്നത്. ഈ…

നന്ദമുറി ബാലകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ തെലുങ്ക് ആക്ഷൻ ചിത്രമാണ് അഖണ്ഡ . ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കിടിലൻ ഡാൻസ് പെർഫോമൻസുമായി പുറത്തിറങ്ങിയ ഈ ഗാനരംഗം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. തമൻ എസ് ആണ് ഈ ഗാനരംഗത്തിന്റെ സംഗീതം നിരവഹിച്ചിട്ടുള്ളത്. ആനന്ദ ശ്രീരാം ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിട്ടുള്ളത്. ഗീതാമാധുരി , സാഹിതി, സത്യ യാമിനി , അഥിതി എന്നിവർ ചേർന്നാണ്…

തെന്നിന്ത്യൻ സിനിമലോകത്തെ മികച്ച നർത്തകി അഥവാ ഡാൻസ് റാണി എന്ന വിശേഷണം നടി സായി പല്ലവിയ്ക്ക് തന്നെ നൽകണം. ഈ താരം ഓരോ ചിത്രങ്ങളിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ് താൻമികച്ചൊരു ഡാൻസർ ആണെന്നത്. മലയാളത്തിലെ കോളേജ് ചിത്രങ്ങളിൽ വമ്പൻ വിജയം കാഴ്ചവച്ച പ്രേമം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടി അതിന് ശേഷം തമിഴ് , തെലുഗു , ഭാഷകളിലും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ട് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയും…

നാഗചൈതന്യ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ബംഗാർ രാജു. കല്യാൺ കൃഷ്ണ കുരസല സംവിധാനം ചെയ്യുന്ന ഈ ചിത്രം സോഗ്ഗടെ ചിന്നി നയന എന്ന നാഗ്ഗാർജുന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഈ ചിത്രത്തിലെ നേത്തെ റിലീസ് ചെയ്ത നാഗചൈതന്യ – കൃതി ഷെട്ടി താരജോഡികൾ ഒന്നിച്ച സോങ് ടീസർ പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ബംഗാര രാജുവിന്റെ ട്രൈലർ ആണ്. സീ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ വീഡിയോ…