പ്രേക്ഷക ശ്രദ്ധ നേടി തെലുങ്ക് ചിത്രം പക്കാ കൊമേഴ്ഷ്യൽ ട്രൈലർ..കാണാം..

ജൂലൈ ഒന്നിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഒരു ആക്ഷൻ കോമഡി തെലുങ്ക് ചിത്രമാണ് പക്കാ കൊമേഴ്ഷ്യൽ . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിന്റെ ഒരു ട്രൈലർ വീഡിയോ ആണ്. മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഗോപി ചന്ദ്, റാഷി ഖന്ന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന് ഈ ചിത്രത്തിന്റെ ഒരു കിടിലൻ ട്രൈലറാണ് . ആക്ഷൻ സീനുകളും കോമഡി സീനുകളും നിറഞ്ഞ ഒരു പക്കാ മാസ്സ് ട്രൈലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . ഈ ട്രൈലറിന്റെ ഹൈലൈറ്റായി മാറുന്നത് നടൻ ഗോപി ചന്ദിന്റെ മാസ്സ് സ്‌റ്റൈലിഷ് ലുക്കിലുള്ള ആക്ഷൻ രംഗങ്ങൾ തന്നെയാണ് .

ഗോപി ചന്ദ്, റാഷി ഖന്ന എന്നിവരോടൊപ്പം വരലക്ഷ്മി ശരത്കുമാർ , റാവു രമേശ്, അജയ് ഘോഷ്, അനസൂയ ഭരദ്വാജ്, കിരൺ തലസില , സപ്തഗിരി സായ് കൃഷ്ണ, രമണ റെഡ്ഢി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബണ്ണി വാസ് നിർമ്മിക്കുന്ന ഈ ചിത്രം യുവി ക്രിയേഷ്സ് , ജി എ ടു പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്.

ഈ ചിത്രത്തിന്റെ വിതരണാവകാശം അല്ലു അരവിനന്ദിനാണ്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ മാരുതി തന്നെയാണ് . ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ് . കർമ്മ ചൗള ഛായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എസ് ബി ഉദ്ദവ് ആണ് .

Scroll to Top