പാളയം PC – യിലെ മിഴി പാകി എന്ന വീഡിയോ സോങ് യൂട്യൂബിൽ തരംഗമായി

Posted by

ചിരകരോട്ട് മൂവീസ് ബാനറിൽ ഡോ. സൂരജ് ജോൺ വർക്കി നിർമ്മിച്ച രാഹുൽ മാധവ് കോട്ടയം രമേശ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം നിർവഹിക്കുന്ന 2024 വർഷത്തിലെ ആദ്യ മലയാളം സിനിമയാണ് ‘പാളയം പിസി’. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ ഒരുക്കിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. ഒരു ഫാമിലി ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലെർ രീതിയിലാണ് സിനിമ ഒരുക്കി വെച്ചിരിക്കുന്നത്.

തിരക്കഥയിലെ ക്രീയേറ്റീവ് കോൺട്രിബൂഷൻ കൈകാര്യം ചെയ്‍തത് സിനിമയുടെ നിർമ്മാതാവായ ഡോ. സൂരജ് ജോൺ വർക്കിയാണ്. ജനുവരി അഞ്ചാം തീയതിയാണ് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച പ്രേഷക പ്രതീകരണമാണ് സിനിമ പ്രേമികളിൽ നിന്നും ലഭിച്ചത്. ഇൻവെസ്റ്റിഗറ്റീവ് സിനിമയാണെങ്കിലും സംഗീതത്തിനും ഹാസ്യ രംഗങ്ങൾക്കുമാണ് സിനിമ ഒരുപാട് പ്രധാന്യം നൽകുന്നത്.

സിനിമയിൽ കോട്ടയം രമേശ്‌, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ജാഫർ ഇടുക്കി, സന്തോഷ്‌ കീഴാറ്റൂർ, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ്‌ വർക്കി, നിയ ശങ്കരത്തിൽ, മാല പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് ചലച്ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളുടെ വേഷം കൈകാര്യം ചെയ്യുന്നത്.

നിലമ്പൂർ, കോഴിക്കോട്, വയനാട്, മൈസൂർ എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ഇപ്പോൾ ഇതാ യൂട്യൂബിൽ വൈറലായി മാറുന്നത് സിനിമയിലെ ‘മിഴി പാകി’ എന്ന വീഡിയോ സോങ് ആണ്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ സോങ്ങിനു ഒരുപാട് കാണിക്കളെ ലഭിച്ചു. സിതാര കൃഷ്ണകുമാരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Categories