യോഗി ബാബു നായകനായി എത്തുന്ന തമിൾ കോമഡി ത്രില്ലർ ചിത്രം “പന്നി കുട്ടി” ട്രൈലർ കാണാം..

Posted by

ജൂലൈ 8 ന് റിലീസിന് ഒരുങ്ങുന്ന ഒരു തമിഴ് ഹാസ്യ ചിത്രമാണ് പന്നിക്കുട്ടി. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പ്രേക്ഷ ശ്രദ്ധ നേടുകയാണ്. യോഗി ബാബു , കരുണാകരൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. തുടക്കം മുതൽ ഒടുക്കം വരെ തമാശകൾ മാത്രം കോർത്തിണക്കിയ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രൈലറിൽ നിന്നും ലഭിക്കുന്നത്. യോഗി ബാബു , കരുണാകരൻ എന്നിവരുടെ രസകരമായ അഭിനയ പ്രകടനം കാഴ്ച വച്ച ഒരു ട്രൈലറാണ് ഇത് . ലൈക്ക മ്യൂസിക് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത് .

അനുചരൻ മുരുഗയ്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യോഗി ബാബു
കരുണാകരൻ എന്നിവരെ കൂടാതെ ലക്ഷ്മിപ്രിയയും പ്രധാന വേഷത്തിൽ എത്തുന്നു . ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് കെ ആണ് . സൂപ്പർ ടോക്കീസിന്റെ ബാനറിൽ സമീർ ഭരത് റാം ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

രവി മുരുഗയ്യ കഥ തയ്യാറാക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സംവിധായകൻ അനുചരൻ മുരുഗയ്യയും രവി മുരുഗയ്യയും ചേർന്നാണ്. ഫയർ കാർത്തിക് ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. സതീഷ് മുരുകൻ എൻ ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നതും സംവിധായകൻ അനുചരൻ തന്നെയാണ്.

Categories