പാപ്പച്ചൻചേട്ടനെ നോക്കി ഇരിക്കാണെങ്കിൽ ഇവിടെ ഇരിപ്പേ ഉണ്ടാകൂ… പാപ്പച്ചൻ ഒളിവിലാണ് ടീസർ കാണാം..

നവാഗതനായ സിന്റോ സണ്ണി അണിയിച്ച് ഒരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോ ഗാനവും എല്ലാം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനെ പിന്നാലെയായി ഇപ്പോൾ ഇതാ പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻറെ ടീസർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. മനോരമ മ്യൂസിക് സോങ്സ് യൂട്യൂബ് ചാനലിലൂടെയാണ് വെറും 48 സെക്കൻഡുകൾ മാത്രമുള്ള ടീസർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ടീസർ വീഡിയോ നേടിക്കൊണ്ടിരിക്കുന്നത്.

കുടുംബ പ്രേക്ഷകർക്ക് ഇരുകൈയും നേടി സ്വീകരിക്കാവുന്ന മനോഹരമായ ചിത്രം എന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. അത്രമാത്രം പ്രേക്ഷക പ്രതീക്ഷ ഉയർത്തുന്ന ഒരു ടീസർ വീഡിയോ തന്നെയാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. സൈജു കുറുപ്പ് ആണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ പാപ്പച്ചനായി വേഷമിടുന്നത്. താരത്തെ കൂടാതെ നടി ശ്രിദ്ധ, വിജയരാഘവൻ , അജു വർഗീസ്, ജഗദീഷ് , സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുത്ത ദർശന, പ്രശാന്ത് അലക്സാണ്ടർ , കോട്ടയം നസീർ എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകൻ സിന്റോ സണ്ണി തന്നെയാണ് ഈ ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് തോമസ് തിരുവല്ല ആണ് . ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രതിൻ രാധാകൃഷ്ണൻ ആണ് . ഔസേപ്പച്ചനാണ് ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും സംഗീതസംവിധാനവും നിർവഹിക്കുന്നത്. സംവിധായകൻ സിന്റോയും വികെ ഹരിനാരായണനുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുള്ളത്.

ആർട്ട് ഡയറക്ടർ –  വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈനർ – സുജിത്ത് മട്ടന്നൂർ, മേക്കപ്പ് – മനോജ് കിരൺ രാജ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , കൊറിയോഗ്രാഫി – ശാന്തി, ചീഫ് അസോസിയേറ്റ് – ബോബി സത്യശീലൻ , സ്റ്റിൽസ് – അജീഷ് സുഗന്ധൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top