മലയാള സിനിമ ഇതിഹാസയുടെ കോപ്പി അടിയുമായി തമിഴ് ചിത്രം പാർട്നർ..! ട്രൈലർ കാണാം..

Posted by

മനോജ് ദാമോധരൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ തമിഴ് ചിത്രമാണ് പാർട്നർ . ആദി പിനിസെട്ടി, ഹൻസിക മേത്വാനി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വളരെ രസകരമായ നർമ്മ രംഗങ്ങളോടെയാണ് മനോജ് ഈ സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കിയിട്ടുള്ളത്. മോഷ്ടാക്കളായ രണ്ട് സുഹൃത്തുക്കൾ ഒരു സയന്റിസ്റ്റിന്റെ അരികിലേക്ക് എത്തുന്നത് അവിടെ മോഷണ ശ്രമത്തിനിടയിൽ നടക്കുന്ന പ്രശ്നത്തിനിടെ സുഹൃത്തുക്കളിൽ ഒരാൾക്ക് ഒരു ഇഞ്ചക്ഷൻ ലഭിക്കുന്നു. പിന്നീട് ഒരു സുപ്രഭാതത്തിൽ അയാൾ സുന്ദരിയായ ഒരു പെണ്ണായി മാറുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് ഈ ചിത്രം പറയുന്നത് .

ആദി പിനിസെട്ടി, ഹൻസിക മേത്വാനി എന്നിവരെ കൂടാതെ യോഗി ബാബു, പാലക് ലാൽവാനി, പാണ്ഡ്യരാജൻ, റോബോ ശങ്കർ, ജോൺ വിജയ് , രവി മരിയ, ടൈഗർ തങ്കദുരൈ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള പാർട്ട്നറിന്റെ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് നേടിയത്. നിരവധി പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ചിത്രത്തിലെ നർമ്മരംഗത്തെയും ഒപ്പം ആശയത്തെയും പ്രേക്ഷകർ പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നത്.

സംവിധായകൻ മനോജ് ദാമോദരൻ തന്നെയാണ് ഈ ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. സന്തോഷ് ദയാനിധിയാണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ഷബീർ അഹമ്മദ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രദീപ് ഈ രാഘവ് ആണ് . വി ശശികുമാറാണ് ചിത്രത്തിൻറെ ഡയറക്ടർ. ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ബില്ല ജഗൻ ആണ്. റോയൽ ഫോർച്യൂട്ട് ക്രിയേഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

Categories