ഫാഷൻ റാമ്പിൽ നാടൻ തനിമയിൽ സുന്ദരിയായി പാർവ്വതി ജയറാം..!

Posted by

നടി പാർവതി ജയറാം അതിഥിയായി എത്തിയ ഫാഷൻ ഷോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു . 1986 ൽ ആണ് പാർവതി മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് പാർവതി. വളരെ ചുരുങ്ങിയ കാലയളവിൽ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1992 ൽ ആണ് നടൻ ജയറാം താരത്തെ വിവാഹം ചെയ്യുന്നത് . വിവാഹത്തോടെ താരം അഭിനയ രംഗത്തോട് വിട പറഞ്ഞു. ഇന്നും നിരവധി പ്രേക്ഷകരാണ് താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത് .

താരത്തിനോടുള്ള ആരാധന തന്നെയാണ് ഇപ്പോൾ വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിലും കാണാൻ സാധിക്കുന്നത് . കേരള ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരത്തെ കനകക്കുന്ന് എന്ന സ്ഥലത്ത് സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് പാർവതി അതിഥിയായി എത്തിയത്. കേരളീയ സുന്ദരിയായി അതിമനോഹരമായി താരം റാംപിൽ ചുവടുവച്ചു. 250 ലേറെ മോഡലുകൾ കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞ് ആ ഫാഷൻ ഷോയുടെ ഭാഗമായി.

പ്രെഫഷ്ണൽ മോഡലുകൾക്കൊപ്പം കുട്ടികളും, വീട്ടമ്മമാരും, ഭിന്നശേഷിക്കാരും , ട്രാൻസ് ജെൻഡേഴ്സും ഈ ഫാഷൻ ഷോയുടെ ഭാഗമായി. പാർവ്വതിയ്ക്കൊപ്പം വേദിയിൽ ഒരു വൃദ്ധ ദമ്പതികളും, ബുള്ളിലൂടെ ശ്രദ്ധ നേടിയ ഷൈനിയും ഉണ്ടായിരുന്നു . ഏറ്റവും കൂടുതൽ മോഡലുകൾ പങ്കെടുത്ത് റെക്കോർഡ് നേടാനും ഈ ഫാഷൻ ഷോയ്ക്ക് സാധിച്ചു.

Categories