പ്രേക്ഷകരെ ത്രില്ലടിപിച്ച് ഇദ്രജിത്- സുരാജ് ചിത്രം പത്താം വളവ്..! ടീസർ കാണാം..

മാമാങ്കം എന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിനും ജോജു ജോർജിന്റെ ജോസഫ് എന്ന ഹിറ്റ് ചിത്രത്തിനും ശേഷം എം പത്മകുമാർ ഒരുക്കുന്ന പത്താം വളവ് എന്ന ത്രില്ലർ ചിത്രം പ്രേക്ഷക സദസ്സിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ ടീസർ പുറത്തു വിട്ടത്‌ കഴിഞ്ഞ ദിവസമാണ്. ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വളരെ തീവ്രമായ അഭിനയ മുഹൂർത്തങ്ങളും കഥാ സന്ദർഭങ്ങളുമാണ് . ഇതിന്റെ ടീസറിൽ നിന്നും പത്താം വളവ് ഒരു സൂപ്പർ ത്രില്ലർ ആയി മാറുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ .

ഇതിന്റേതായി പുറത്തു വന്ന പോസ്റ്ററുകളും ഇതിനോടകം സോഷ്യൽ മീഡിയ ശ്രദ്ധ നേടിയിരുന്നു. അഭിലാഷ് പിള്ളയാണ് ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുള്ളത്. പ്രശസ്ത നടന്മാരായ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി രവിയും സ്വാസികയും ആണ് ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നത്.

അജ്മൽ അമീർ, അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുംബൈ മൂവി സ്റ്റുഡിയോസ് എന്ന ബോളിവുഡ് നിർമ്മാണക്കമ്പനി ഈ ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുകയാണ്.

ത്രില്ലർ മൂഡിൽ കഥ പറയുന്ന പത്താം വളവിലൂടെ കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം ഉള്ള ഒരു കഥയാണ് അവതരിപ്പിക്കുന്നത്. രതീഷ് റാമാണ് ചിത്രത്തിന്റെ ക്യാമറമാൻ, എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. രെഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതം.

Scroll to Top