അനൂപ് മേനോൻ നായകനായി എത്തിയ പത്മയിലെ മനോഹര പ്രണയ ഗാനം.. കാണാം..

മലയാള സിനിമയിലെ ശ്രദ്ധേയ നടനും രചയിതാവുമായ അനൂപ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മ. അനൂപ് മേനോനൊരുക്കിയ കിംഗ് ഫിഷ് എന്ന ചിത്രത്തിന് ശേഷം റിലീസിനൊരുങ്ങി നിൽക്കുന്ന അദ്ദേഹത്തിന്റെ പുത്തൻ ചിത്രമാണിത്. ഇപ്പോഴിതാ റിലീസിന് തൊട്ടു മുൻപായി ഈ ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കായി പുറത്തുവിട്ടു. പവിഴ മന്താര എന്ന് തുടങ്ങുന്ന ഗാനമാണിപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ഈ ഗാനത്തിന് വരികളെഴുതിയത്. നിനോയ് വർഗീസ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് രാജ്‌കുമാർ രാധാകൃഷ്ണൻ ആണ്.

അനൂപ് മേനോൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ നടി സുരഭി ലക്ഷ്മിയും അനൂപ് മേനോനും ആണ്. ഇന്ന് വന്ന പുതിയ ഗാനം മ്യൂസിക് 24 x 7 ന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.

നേരത്തെ ഈ ചിത്രത്തിലെ വിജയ് യേശുദാസ് പാടിയ കനൽകാറ്റിലെങ്ങോ എന്ന ഗാനവും, ഹരിശങ്കർ പാടിയ കാണാതെ കണ്ണിനുള്ളില്‍ എന്ന ഗാനവും പുറത്തിറങ്ങുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൽ ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത്, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹാദേവന്‍ തമ്പിയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സിയാനുമാണ്. നടൻ അനുപ് മേനോൻ തന്നെയാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും കൂടാതെ ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ വീഡിയോയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Scroll to Top