സഹോദര സ്നേഹത്തിൻ്റെ കഥ പറഞ്ഞ് “പ്യാലി”.. ദുൽഖർ സൽമാൻ ചിത്രം ട്രൈലർ കാണാം..

ബബിത , റിൻ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ മലയാളം ഡ്രാമ ചിത്രമാണ് പ്യാലി . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ ദുൽഖർ സൽമാൻ പുറത്തുവിട്ടിരിക്കുകയാണ് . കാശ്മീരി വംശജരായ സഹോദരങ്ങൾ കേരളത്തിലെ ഒരു ചേരിയിൽ ജീവിക്കാൻ കഷ്ടപ്പെടുന്നതും അവരുടെ സഹോദര സ്നേഹവുമാണ് ഈ ട്രൈലർറിൽ കാണിക്കുന്നത്.

തന്റെ കൊച്ചു സഹോദരിയെ സംരക്ഷിക്കുന്ന സഹോദരനാണ് ഈ ട്രൈലറിലെ ഹൈലൈറ്റ്. ജോർജ് ജേക്കബ്, ബാർബി ശർമ്മ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇവരെ കൂടാതെ ശ്രീനിവാസൻ , മാമുക്കോയ, ശരത്ത് കുമാർ , റാഫി , അൽത്താഫ് സലിം, അതും മുരുകദോസ് , സുജിത്ത് ശങ്കർ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

വേഫാറർ ഫിലിംസ് , എൻ.എഫ് വർഗീസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സോഫിയ വർഗ്ഗീസ് ആണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ജിജു സണ്ണി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ദീപു ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ജൂലൈ എട്ടിന് പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.

Scroll to Top