നിനക്ക് അറിയാമോ പഴങ്കഞ്ഞിയുടെ ഈ ഗുണങ്ങളോകെ..??.

Posted by

പഴങ്കഞ്ഞി എന്ന് പറയുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് പുച്ഛമാണ്. കേരളത്തിൽ ഉള്ളവരുടെ ജീവിത രീതി മാറിയപ്പോൾ പഴങ്കഞ്ഞി എന്ന വിഭവം തന്നെ എല്ലാവരും മറന്നിരിക്കുകയാണ്. ഇപ്പോൾ ഫാസ്റ്റ്ഫുഡ് പോലത്തെ ഭക്ഷണങ്ങളോടാണ് ഭക്ഷണ പ്രേമികൾക്ക് പ്രിയം. എന്നാൽ പഴങ്കഞ്ഞി എത്ര ഗുണങ്ങൾ ഉള്ളവയെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. രാവിലെ പഴങ്കഞ്ഞി കുടിച്ച് സന്ധ്യ വരെ എല്ലുമുറിയെ പണി എടുക്കുന്ന ഒരു തലമുറ നമ്മളുടെ കേരളത്തിൽ ഉണ്ടായിരുന്നു.

ഇത്രയും ഔഷധഗുണമുള്ള പ്രഭാത ഭക്ഷണം വേറെയില്ലയെന്നാണ് പഠനങ്ങൾ വെക്തമാക്കുന്നത്. ഇന്നത്തെ രോഗങ്ങളിൽ നിന്നും പരമാവധി മനുഷ്യരെ രക്ഷിക്കാൻ ഉചിതമായ ഒന്നാണ് പഴങ്കഞ്ഞി. രാത്രിയിലെ അത്താഴം കഴിഞ്ഞ് ബാക്കി വരുന്ന ചോറ് തണുത്ത വെള്ളത്തിൽ മൺചട്ടിയിൽ ഇട്ട് വെക്കുക. രാവിലെയാകുമ്പോൾ കുറച്ച് തൈരും കുറച്ചു കാന്താരിയും ലേശം ഉപ്പും ഇട്ട് കുടിക്കുമ്പോൾ കിട്ടുന്ന രുചിയും ഉന്മേഷവും വേറെ ഒന്നിനും ലഭിക്കില്ല. ഒരു ദിവസത്തോളം ശരീരത്തെ പിടിച്ചു നിർത്താൻ പഴങ്കഞ്ഞി ധാരാളമാണ്.

അരി വെള്ളത്തിൽ കിടക്കുമ്പോൾ അതിലുള്ള പൊട്ടാസ്യം, അയേൺ എന്നിവ ഇരട്ടിയാകുന്നു. കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്. കാരണം സെലനിയവും തവിടും ഒരുപാട് അടങ്ങിയിരിക്കുന്നുണ്ട്. മിച്ചം വരുന്ന ചോറ് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ ഇടുക. ആ സമയത്ത് ചോറിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക്ക് ആസിഡ് എന്ന ബാക്റ്റീരിയ പ്രവർത്തിക്കാൻ ആരംഭിക്കുകയും അയേൺ, പൊട്ടാസ്യം എന്നീ ഘടകങ്ങളുടെ അളവ് വലിയ തോതിൽ കൂടുന്നു. വെറും 100 ഗ്രാം ചോറിൽ ഏകദേശം 3.5 മില്ലിഗ്രാം അയേൺ 74 മില്ലിഗ്രാമായി വർദ്ധിക്കുന്നു.

മനുഷ്യ ശരീരത്തിലെ എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ ഈ ഘടകം. സഹായിക്കുന്നതാണ്. അതുമാത്രമല്ല മറ്റ് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കാത്ത ബി6, ബി12 എന്നീ വിറ്റാമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ലഭ്യമാകുന്നതാണ്. ഈ ഭക്ഷണ വിഭവത്തിലെ ഗുണങ്ങളാണ് ഇനി നോക്കാൻ പോകുന്നത്. എല്ലാദിവസം പഴങ്കഞ്ഞി സ്ഥിരമാക്കുകയാണെങ്കിൽ ദഹനപ്രക്രിയ വളരെ വേഗത്തിലാക്കുകയും ദിവസം മുഴുവൻ ശരീരത്തിന് ഊർജം നൽകുകയും ചെയുന്നു.

ഒരുപാട് നാരുകൾ, സെലനിയം ഉള്ളതിനാൽ തന്നെ കുടലിൽ ഉണ്ടാവുന്ന ക്യാൻസർ, ഹൃദയസംബന്ധമായ രോഗങ്ങൾ, സന്ധിവാതം തുടങ്ങിയവയിൽ നിന്നും ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സഹായിക്കുന്നതാണ്. ചർമത്തിന് സൗന്ദര്യം കൂട്ടുകയും ചർമം രോഗങ്ങൾ, രക്തസമർദ്ദം, കോറോസ്ട്രോൾ, ഹൈപ്പർ ടെൻഷൻ എന്നിവയിൽ നിന്നും നേരിയ ആശ്വാസം ലഭിക്കുന്നു. ചൂട് കാലത്ത് ശരീരത്തെ തണുപ്പിക്കാനും ദാഹനം വേഗത്തിലാക്കാനും കഴിയും. ആരോഗ്യകരമായ ബാക്റ്റീരിയ ശരീരത്തിൽ ഉൽപാദിക്കുന്നു.

Categories