പ്രേക്ഷകരെ പേടിപ്പിച്ച് ആൻഡ്രിയ ജെറമിയ നായികയായി എത്തുന്ന പിശാശ് 2.. ടീസർ കാണാം..

Posted by

ആൻഡ്രിയ ജെറമിയയെ നായികയാക്കി മിസ്കിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പിസാസ് ടു . 2014 ൽ പുറത്തിറങ്ങിയ പിസാസ് എന്ന ഹിറ്റ് ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പിസാസ് ടു . ഈ ചിത്രവും ഒരു ഹൊറർ ഡ്രാമ വിഭാഗത്തിൽ പെട്ടതാണെന്ന് പറയപ്പെടുന്നു. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ റീലീസ് ചെയ്യുകയും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിൽ ആൻഡ്രിയയ്ക്ക് വളരെ മികച്ച ഒരു കഥാപാത്രം തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററും ടീസറും സൂചിപ്പിക്കുന്നു.

പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ആകാംഷ നിറച്ച ഒരു ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത് . കേന്ദ്ര കഥാപാത്രമായ ആൻഡ്രിയ ജെറമിയയ്ക്ക് പുറമേ വിജയ് സേതുപതി , ഷംന കാസിം പ്രൂർണ്ണ ), സന്തോഷ് പ്രതാപ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത് സംവിധായകൻ മിസ്കിൻ തന്നെയാണ്. കാർത്തിക് രാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. റോക്ക് ഫോർട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ ടി. മുരുഗനാഥം ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കീർത്തന, സുസിൽ ഉമാപതി എന്നിവർ ചേർന്നാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.സരിഗമ തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ടീസർ പുറത്തു വിട്ടിട്ടുള്ളത്. നിരവധി ആരാധകരാണ് പ്രതീക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Categories