പ്രഭു ദേവ നായകനായി എത്തുന്ന തമിൾ ആക്ഷൻ ത്രില്ലർ ചിത്രം പൊയ്ക്കൾ കുതിരൈ.. ട്രൈലർ കാണാം..

Posted by

സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്ത് നടൻ പ്രഭുദേവ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് പൊയ്ക്കാൻ കുതിരൈ . ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ഒരു കാൽ ഇല്ലാത്തവനായാണ് പ്രഭുദേവ വേഷമിടുന്നത്. തന്റെ മകളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന ഒരു അച്ഛൻ വേഷമാണ് പ്രഭുദേവ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഇത്രയധികം മകളെ സ്നേഹിക്കുന്ന ഈ അച്ഛന് തന്റെ മകളെ നഷ്ടപ്പെടുകയും അതിനു വേണ്ടി തന്നാലാവും വിധം പോരാടി നിൽക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും പ്രതികാരവും എല്ലാം ഈ ടൈലറിൽ കാണാൻ സാധിക്കും.

പ്രഭുദേവയോടൊപ്പം പ്രകാശ് രാജ്, വരലക്ഷ്മി ശരത്കുമാർ , റൈസ വിൽസൺ, ജഗൻ, ശ്യാം, ജോൺ കൊക്കൻ എന്നിവരും വേഷമിടുന്നു. സംവിധായകൻ സന്തോഷ് പി ജയകുമാർ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ് വിനോദ് കുമാർ ആണ് . ഡി. ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ദിനേഷ് കാശി ആണ് . ബല്ലു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രീതി മോഹൻ ആണ്.

Categories