പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ.. സോങ്ങ് കാണാം..!

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കണ്ണ് നട്ട് കാത്തിരിക്കുകയാണ് തമിഴകത്തിന്റെ മാസ്റ്റർ ഡയറക്ടർ മണി രത്‌ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നതിനായി. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ കഥ റിലീസ് ചെയ്യുന്നത് ഈ വരുന്ന സെപ്റ്റംബർ മുപ്പതിനാണ്. ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത് പ്രേക്ഷകരെ ഞെട്ടിക്കുന്ന ദൃശ്യ വിസ്മയത്തിന്റെ ഒരു അത്ഭുത കാഴ്ച തന്നെയാണ് ഈ ചിത്രത്തിലൊരുക്കി വെച്ചിരിക്കുന്നത്. തമിഴിൽ മാത്രമല്ല മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. തമിഴ്‌നാടിന് വേണ്ടി ചോളന്മാർ 1000 വർഷങ്ങൾക്ക് മുൻപ് നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്ന കഥ. ഇപ്പോൾ തന്നെ ഹിറ്റായി മാറിയ ഇതിലെ ഗാനങ്ങൾ ഒരുക്കിയത് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ്. ഇപ്പോഴിതാ ഇതിലെ ഒരു ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് . രാക്ഷസ മാമനെ എന്ന് തുടങ്ങുന്ന പുതിയ ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത് . കബിലൻ രചന നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ, പാലക്കാട് ശ്രീറാം, മഹേഷ് വിനായക്രം എന്നിവർ ചേർന്നാണ്.

ഈ ഗാനത്തിൽ വേഷമിടുന്നത് കാർത്തി, തൃഷ, ശോഭിത ധുലിപാല എന്നിവരാണ് . കാർത്തി ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് വ്യത്യസ്തമായ ലുക്കിലാണ്. അഞ്ച് ഭാഗങ്ങൾ ഉള്ള പൊന്നിയിൻ സെൽവനെന്ന കൽക്കി കൃഷ്ണമൂർത്തി എഴുതിയ ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നടൻ വിക്രം ഈ ചിത്രത്തിൽ എത്തുന്നത് ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലൻ ആയാണ്. അദ്ദേഹത്തെ കൂടാതെ ഈ ചിത്രത്തിൽ കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും പ്രധാന സഹ വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന് കാമറ കൈകാര്യം ചെയ്തത് രവി വർമ്മൻ ആണ് . ശ്രീകർ പ്രസാദ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. പൊന്നിയിൻ സെൽവൻ നിർമ്മിച്ചത് മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് .

Scroll to Top