ബാഹുബലിയെ വെല്ലാൻ ഒരു മണിരത്നം ചിത്രം വരുന്നു.. പൊന്നിയിൻ സെൽവൻ ടീസർ കാണാം..

Posted by

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മണി രത്‌നം സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ തമിഴ് ടീസറാണ്. ടിപ്സ് തമിഴ് എന്ന യൂടൂബ് ചാനൽ പുറത്തുവിട്ട ഈ ടീസർ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കയാണ്. തമിഴ് താരം നടൻ സൂര്യയാണ് ഈ ടീസർ അനാശ്ചാദനം ചെയ്തത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അതി ഗംഭീര ടീസറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് . ചിയാൻ വിക്രം , ഐശ്വര്യ റായ്, തൃഷ, കാർത്തി , ഐശ്വര്യ ലക്ഷ്മി, ജയറാം , പാർത്ഥിപൻ, എന്നിവരെ ടീസറിൽ കാണാൻ സാധിക്കും . കൽക്കി രചിച്ച പൊന്നിയൻ സെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറക്കുന്നത് സെപ്തംബർ 30 ന് ആണ്.

സംവിധായകൻ മണിരത്നവും ശുഭാസ്ക്കരനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാക്കീസ് എന്നിവയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ജയം രവി, ശോഭിത ദുലീപല , പ്രഭു, ആർ ശരത്ത് കുമാർ , വിക്രം പ്രഭു, പ്രകാശ് രാജ്, റഹ്മാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങളിൽ എത്തുന്നു. സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മണി ര്തനവും ഇളങ്കോ കുമാരവേലുമാണ് ഈ ചിത്രത്തിന്റെ രചയിതാക്കൾ . രവി വർമ്മൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എസിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്.

തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങുന്നുണ്ട്. മലയാള ടീസർ അനാശ്ചാദനം ചെയ്തത് നടൻ മോഹൻലാൽ ആണ്. പ്രേക്ഷകന് വേറിട്ട ഒരു ദൃശ്യ വിസ്മയം ഒരുക്കുന്ന ഈ ചിത്രം അഞ്ഞൂറ് കോടി മുതൽ മുടക്കിൽ ആണ് നിർമ്മിക്കുന്നത് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റുകളും ഇപ്പോൾ പുറത്തിറങ്ങിയ ടീസറും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Categories