ഗൃഹലക്ഷ്‌മി മാഗസിനിൽ പുത്തൻ കവർ ഫോട്ടോഷൂട്ടുമായി പൂർണിമ ഇന്ദ്രജിത്ത്..!

Posted by

നാടൻ വേഷത്തിൽ ആണെങ്കിലും മോഡേൺ വേഷത്തിൽ ആണെങ്കിലും തന്റേതായ സ്റ്റൈൽ വരുത്തുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്തിന് . അതുകൊണ്ട് തന്നെ ഏവരിൽ നിന്നും വസ്ത്രധാരണത്തിലും ലുക്കിലും അൽപ്പം വ്യത്യസ്തതയിൽ ആയിരിക്കും പൂർണിമ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടാറുള്ളത്. വ്യത്യസ്തതയാർന്ന ഫോട്ടോ ഷൂട്ടുകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട താരം’ ഇപ്പോഴിതാ പൂർണിമയുടെ വ്യത്യസ്തതയാർന്ന മറ്റൊരു ഫോട്ടോ ഷൂട്ടാണ് ആരാധകർക്ക് ഇടയിൽ വൈറലായി മാറുന്നത്. ഗൃഹലക്ഷ്‌മി മാഗസിന് വേണ്ടിയുള്ള ഈ ഫോട്ടോഷൂട്ടിൽ വർക്ക്ഔട്ട് ഗെറ്റപ്പിലാണ് താരം എത്തിയിട്ടുള്ളത്. അഞ്ജന അന്നയാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.


മലയാള സിനിമയിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് പൂർണിമ അഭിനയിച്ചിട്ടുള്ളത്. പക്ഷേ താരം അഭിനയിച്ച ചിത്രങ്ങളും അതിലെ താരത്തിന്റെ കഥാപാത്രങ്ങളും വളരെ മികച്ചതാവുകയും പ്രേക്ഷക മനസ്സിൽ താരം ഇടം നേടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പൂർണിമ – ഇന്ദ്രജിത്ത് ദമ്പതികളുടെ മൂത്ത മകളായ പ്രാർത്ഥന ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിലെ സജീവ വ്യക്തിയാണ്. പൂർണിമ തന്റെ മക്കൾക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞയിടെ സൈമ അവാർഡിന് പോയപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മകൾ പ്രാർത്ഥനയും അന്ന് താരത്തിനൊപ്പം ഉണ്ടായിരുന്നു.


അഭിനേത്രി, അവതാരക എന്നീ നിലകളിൽ ശോഭിച്ച താരം ഇപ്പോൾ ഫാഷൻ ഡിസൈനിംഗിലും തന്റെ മികവ് പ്രകടിപ്പിക്കുന്നുണ്ട്. വർണ്ണക്കാഴ്ചകൾ എന്ന ചിത്രത്തിലാണ് പൂർണിമ അരങ്ങേറ്റം കുറിക്കുന്നത്. മേഘമൽഹാർ എന്ന ചിത്രത്തിലെ അഭിനയത്തിന് പൂർണിമയ്ക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. നല്ലൊരു നർത്തകി കൂടിയാണ് താരം. ഫാഷൻ ഡിസൈനർ ആയ താരത്തിന് പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം ഉണ്ട് .

Categories