വന്ന് വന്ന് ഞാൻ ഇപ്പൊ വീട്ടിലെ ബംഗാളി ആണെന്ന എനിക്ക് തോന്നണെ..! തീയറ്ററിൽ ശ്രദ്ധ നേടി “പ്രകാശൻ പറക്കട്ടെ”..! വീഡിയോ കാണാം..

ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് ജൂൺ പതിനേഴിന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ധ്യാൻ ശ്രീനിവാസൻ രചന നിർവഹിച്ച ഈ ചിത്രത്തിലെ രസകരമായ ഒരു സ്നീക്ക് പീക്ക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . മൂവി ബഫ് മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . ചിത്രത്തിലെ നായകൻ മാത്യു തോമസും, മാത്യുവിന്റെ അച്ഛനായി വേഷമിട്ട ദിലീഷ് പോത്തനും ഒന്നിച്ചുള്ള രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .

ഈ ചിത്രത്തിന്റെ ടീസറും ഗാനവും എല്ലാം പ്രേക്ഷകർ ഏറ്റെടുത്ത് സൂപ്പർ ഹിറ്റാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് . നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്. മിക്കവരും മാത്യു തോമസിന്റെ അഭിനയത്തെ പ്രശംസിച്ചും ഈ ചിത്രത്തെ പ്രശംസിച്ചുമാണ് കമന്റുകൾ നൽകിയിട്ടുള്ളത്. ഒരു ചിരി വിരുന്ന് ഒരുക്കിയ ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ , അജു വർഗീസ്, സൈജു കുറുപ്പ്, നിഷ സാരാംഗ് , മാളവിക, ശ്രീജിത്ത് രവി, ഗോവിന്ദ്, ഋതുഞ്ജയ്, സ്മിനു സിജോ എന്നിവരും അഭിനയിക്കുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പാണ് ഈ ചിത്രം. ചിത്രം മികച്ച ഒരു ഫാമിലി എന്റർടൈനർ ആണെങ്കിലും ചില പോരയ്മകളും ചൂണ്ടികാണിക്കുന്നുണ്ട്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ഗുരു പ്രസാദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ ആണ്.

Scroll to Top