നീ എന്തിനാ ഫോട്ടോ എടുത്തേ..! ശ്രദ്ധ നേടി പ്രകാശൻ പറക്കട്ടെ ട്രൈലർ കാണാം..

Posted by

മലയാള സിനിമയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവയെല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ അതീവ രസകരമായ ഈ ചിത്രത്തിന്റെ ഒരു ട്രൈലെർ കൂടി പുറത്തുവിട്ടിരിക്കുകയാണ്. ഇന്ന് റിലീസ് ചെയ്ത ഇതിന്റെ ട്രൈലറിൽ നിന്നും ഈ ചിത്രം ഒരു ചിരി വിരുന്ന് ഒരുക്കി ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും എന്ന സൂചനയാണ് നൽകുന്നത്.

ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മാത്യു തോമസ്, ധ്യാൻ ശ്രീനിവാസൻ , അജു വർഗീസ്, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കണ്ണു കൊണ്ടു നുള്ളി എന്ന ഈ ചിത്രത്തിലെ മനോഹര ഗാനം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.

ഈ ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ താരം മാളവിക മനോജ് ആണ്. ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രീജിത്ത് രവി എന്നിവരും ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രം റിലീസ് ചെയ്യുന്നത് ജൂൺ പതിനേഴിനാണ്. സംവിധായകൻ ഷഹദ് , ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു , ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് പ്രകാശൻ പറക്കട്ടെ. വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ ആണ് ഒരുങ്ങുന്നത്. ഗുരു പ്രസാദ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ ആണ്.

Categories