ഫാഷൻ റാമ്പിൽ ഗ്ലാമറസായി വന്ന് ആരാധകരെ ഞെട്ടിച്ച് പ്രയാഗ മാർട്ടിൻ..!

മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ് ജാക്കി റിലോഡഡ് എന്ന ചിത്രത്തിലൂടെ വളരെ ചെറിയ ഒരു വേഷം അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വരുന്ന താര സുന്ദരിയാണ് പ്രയാഗ മാർട്ടിൻ. 2009 മുതൽ മലയാള സിനിമയിൽ സജീവമായ താരം ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് ഒട്ടേറെ അവസരങ്ങൾ തിരത്തിന് ലഭിച്ചു. 2020 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് താരം അവസാനം അഭിനയിച്ച മലയാള ചിത്രം . മലയാള സിനിമയിൽ മാത്രമല്ല തമിഴിലും താരം ശോഭിച്ചിട്ടുണ്ട്.

നടിപ്പിൻ നായകൻ സൂര്യയ്ക്കൊപ്പം നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്ന തമിഴ് ചിത്രത്തിൽ പ്രയാഗ നായികയായി ശോഭിച്ചു. ജമാലിന്റെ പുഞ്ചിരി , ബുള്ളറ്റ് ഡയറീസ് എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ താരത്തിന്റേതായി പുറത്തുവരാനുള്ള പുതിയ പ്രൊജക്ടുകൾ.

താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് . കോഴിക്കോട് വച്ച് നടത്തിയ ഒരു സ്വകാര്യ ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന പ്രയാഗയുടെ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . ഈ ഫാഷൻ ഷോയിൽ ഗ്ലാമറസ്സ് ലുക്കിൽ എത്തിയ താരം നോർത്ത് ഇന്ത്യൻ ലുക്കിൽ അതി സുന്ദരിയായാണ് കാണപ്പെട്ടത്. ഈ ഫാഷൻ ഷോയിൽ ഗ്ലാമറസ് ലുക്കിൽ റാംപ് വാക്ക് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്.

Scroll to Top