പ്രേമലു സക്‌സസ്സ് ടീസർ റിലീസ് ചെയ്തു അണിയറ പ്രവർത്തകർ

തീയേറ്ററുകളിൽ അതിഗംഭീരമായി പ്രദർശിപ്പിച്ചോണ്ടിരിക്കുന്ന ചലച്ചിത്രമാണ് പ്രേമലു. ഇപ്പോൾ ഇതാ ഗിരീഷ് എ ഡിയുടെ ഹാട്രിക്ക് വിജയവുമായി മാറിയിരിക്കുകയാണ് പ്രേമലു ചലച്ചിത്രം. നസ്ലെൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രമാക്കി റൊമാന്റിക്ക് കോമഡി എന്റെർറ്റൈനെർ ചലച്ചിത്രമാണ് തീയേറ്ററുകളിൽ വിജയകരമായി ഓടി കൊണ്ടിരിക്കുന്നത്. ഓരോ പ്രേക്ഷകർക്കും പൊട്ടി ചിരിക്കാനായി ഒട്ടേറെ രംഗങ്ങൾ ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ചലച്ചിത്രം ആറാം ദിവസവും വിജയകരമായി ഓടുമ്പോൾ തന്നെ കേരള ബോക്സ് ഓഫീസിനു മാത്രം പത്ത് കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. ആഗോളതലത്തിൽ ചലച്ചിത്രം ഏകദേശം പതിനാറ് കോടി രൂപയും. ഗൾഫ് പോലെയുള്ള രാജ്യങ്ങളിൽ പ്രേമലു ചലച്ചിത്രത്തിനു മികച്ച പ്രതികരണവും കളക്ഷനുമാണ് ലഭിച്ചത്. ഹൈദരാബാദ് എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചത്.

ഇപ്പോൾ ഇതാ സിനിമ സക്‌സസായത്തിന്റെ സന്തോഷത്തിനു പകരമായി അണിയറ പ്രവർത്തകർ സക്‌സസ് ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്. സക്‌സസ് ടീസറിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. സമൂഹ മാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ടീസറിനു നിരവധി കാണികളെ ലഭിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലീം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന അഭിനേതാക്കളായി അഭിനയിച്ചത്.

സിനിമ ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുമ്പോൾ വിഷ്ണു വിജയാണ് സംഗീതം ഒരുക്കിട്ടുള്ളത്. ഗിരീഷ് എഡിയും, കിരൺ ജോസിയും ചേർന്ന് തിരക്കഥ നിർവഹിച്ചപ്പോൾ ഗിരീഷ് എഡി തന്നെയാണ് സംവിധാനം ചെയ്തിട്ടുളളത്. എന്തായാലും ഈ വർഷത്തിലെ ഗംഭീര വിജയം നേടിയ സിനിമങ്ങളുടെ ലിസ്റ്റിൽ പ്രേമലു എന്ന ചലച്ചിത്രവും ചേർക്കപ്പെട്ടും എന്നത് തന്നെ അണിയറ പ്രവർത്തകരുടെയും, അഭിനേതാക്കളുടെയും അധ്വാനം കൊണ്ട് തന്നെയാണ്.

Scroll to Top