അക്ഷയ് കുമാറിന്റെ പുതിയ ചിത്രം
“പൃഥ്വിരാജ്” ; പൃഥ്വിരാജ് ചൗഹാന്റെ കഥപറയുന്ന ചിത്രത്തിൽ നായിക , ലോക സുന്ദരി ‘മാനുഷി’ ചിത്രത്തിൻ്റെ കിടിലൻ ടീസർ..

അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൃഥ്വിരാജ്’. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ചരിത്ര പോരാളി പൃഥ്വിരാജ് ചൗഹാൻറെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമയാണ് . ലോകസുന്ദരി പട്ടം ലഭിച്ച മാനുഷി ഛില്ലറാണ് അക്ഷയ്‌ കുമാറിന്റെ നായികയായി എത്തുന്നത്.


അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്ന പ്രദേശങ്ങൾ ആണ് ഇന്നത്തെ ഇന്ത്യയിലെ രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ ഭൂരിഭാഗം സ്ഥലങ്ങളും . പൃഥ്വിരാജ് ചൗഹാന്റെ പേരിൽ ഇതിന് മുമ്പും സിനിമകൾ വന്നിട്ടുണ്ട് എങ്കിലും ഇത്രയും ബ്രഹ്മണ്ഡ രീതിയിൽ സിനിമ വരുന്നത് ഇത് ആദ്യമായിരിക്കും. ടീസർ കാണുമ്പോൾ തന്നെ അത് വ്യക്തമാണ്. ബാഹുബലിയിലേത് പോലെയുള്ള യുദ്ധമൊക്കെ ഇതിലും കാണാൻ സാധിക്കും.


കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ അക്ഷയ് കുമാറിനെയും മാനുഷിയെയും കൂടാതെ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അഷ്‌ ടോഷ് റാണ, സാക്ഷി തൻവർ, ഗോവിന്ദ് പാണ്ഡെ തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. 2022 ജനുവരി 21-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മാനുഷി ഛില്ലർ അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ്.


ധീരവനിത ആയ സംയോഗിതയായിട്ടാണ് മാനുഷി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സംവിധാനം മാത്രമല്ല ചന്ദ്രപ്രകാശ് ദ്വിവേദി തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഈ ദീപാവലി സമയത്ത് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യങ്ങൾ കാരണം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇടയ്ക്ക് മുടങ്ങിയിരുന്നു. അതിന് ശേഷമാണ് റിപ്പബ്ലിക്ക് ഡേ സ്പെഷ്യലായി ചിത്രം റീലീസ് ചെയ്യാം എന്ന തീരുമാനത്തിൽ എത്തിയത്.

Scroll to Top